തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് സിപിഎം അയയുന്നു. ശബരിമല വിധി നടപ്പാക്കുമ്പോള്‍ ചര്‍ച്ച വേണമെന്ന് സിപിഎം. ക്ഷേത്രവുമായി ബന്ധപ്പെട്ടവരോട് ചര്‍ച്ച നടത്തണമെന്നാണ് സിപിഎം പറയുന്നത്. ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ സിപിഎം സെക്രട്ടറിയേറ്റില്‍ തീരുമാനമായിട്ടുണ്ട്.
ശബരിമലയിലെ സ്ത്രീപ്രവേശനം ബുദ്ധിമുട്ടാണെങ്കിലും കോടതി വിധി നടപ്പാക്കുന്നതാണ് ഉത്തരവാദിത്തമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞിരുന്നു. നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുള്ള വിധിയാണെന്ന് സര്‍ക്കാരിനറിയാമെന്നും സര്‍ക്കാരിനെതിരെ യുദ്ധമുഖം തുറക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും വിഷയത്തിലെ ബിജെപിയുടെ മലക്കം മറിച്ചില്‍ ജനങ്ങള്‍ കാണുന്നുണ്ടെന്നും കാനം വ്യക്തമാക്കിയിരുന്നു.
Post Your Comments