ന്യൂഡല്‍ഹി: 2014 ല്‍ രാജ്യത്തെ ഞെട്ടിച്ച വന്‍ തട്ടിപ്പായിരുന്നു റോസ് വാലി ചിട്ടി തട്ടിപ്പ് കേസ്. 7,000 കോടി രൂപയോളം വരുന്ന ഭീമമായ തുകയുടെ തട്ടിപ്പായിരുന്നു ഈ ചിട്ടിസ്ഥാപനം നടത്തിയത്. സംഭവം പുറം ലോകം അറിഞ്ഞതോടെ എന്‍ഫോഴ് സ് മെന്റ് ഡയറക്ടറേറ്റ് സ്ഥാപനത്തിനെതിരെ കേസെടുത്ത് നടത്തിയ വിശദമായ അന്വേഷണത്തില്‍ കളളി വെളിച്ചത്ത് വന്നു. ചെയര്‍മാന്‍ ഗൗതം കുണ്ഡു ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കേസെടുത്തായിരുന്നു എന്‍ഫോഴ് സ് മെന്റ് കേസന്വേഷണമാരംഭിച്ചിരുന്നത്.
പിന്നീട് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ചെയര്‍മാനായിരുന്ന ഗൗതമിനെ 2015 ല്‍ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു. ള്ളപ്പണം വെളുപ്പിക്കല്‍ നിയമം ചുമത്തിയായിരുന്നു .കേസന്വേഷണം പുരോഗമിച്ചിരുന്നത്. തട്ടിപ്പിന്റെ ബാക്കിപത്രമായി aഎന്‍ഫോഴ്‌സ്‌മെന്റ് 130 കോടിയുടെ സ്വത്തുക്കള്‍ക്കൂടി പിടിച്ചെടുത്തിരിക്കുന്നു. കഴിഞ്ഞ ഡിസംബറില്‍ 40 കോടി രത്‌നങ്ങളും ആഭരണങ്ങളും പിടിച്ചെടുത്തിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് 1,250 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടുകയും ചെയ്തിരുന്നു.
Post Your Comments