കാഞ്ഞങ്ങാട്: വിവാഹം ഉറപ്പിച്ച യുവതിയെ വീട്ടില്‍ നിന്നും കാണാതായി. മാതാവ് തുണിയലക്കുന്നതിനിടെ പെണ്‍കുട്ടി കാമുകനൊപ്പം പോകുകയായിരുന്നു. കാണാതായ പ്രതിശ്രുത വധുവിനെ കാമുകനൊപ്പം കണ്ടെത്തി. വിവാഹിതരായെന്നും സ്റ്റേഷനില്‍ ഹാജരാകുമെന്നും ഇവര്‍ വെളിപ്പെടുത്തിയതായി പോലീസ് അറിയിച്ചു. മടിക്കൈ അരയിയിലെ ഹസീന (21)യെയാണ് കഴിഞ്ഞ ദിവസം കാണാതായത്.
പോലീസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് ഗള്‍ഫുകാരനായ മടിക്കൈയിലെ കൃപേഷിനെ കല്യാണം കഴിച്ചതായി പോലീസില്‍ ഫോണ്‍ വിളിച്ച് അറിയിച്ചത്. സ്റ്റേഷനില്‍ ഹാജരാകുമെന്നും ഉറപ്പു നല്‍കിയതായി പോലീസ് അറിയിച്ചു. കുശാല്‍നഗര്‍ സ്വദേശിയായ യുവാവുമായി ഹസീനയുടെ വിവാഹം നേരത്തെ തീരുമാനിച്ചിരുന്നു.
Post Your Comments