Latest NewsIndia

ബോൾ തൊണ്ടയിൽ കുടുങ്ങി പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം ; കൊച്ചുമകന്റെ മരണം അറിഞ്ഞ മുത്തച്ഛൻ ഹൃദയാഘാതം വന്ന് മരിച്ചു

തൊണ്ടയിൽ കുടുങ്ങിയ ബോൾ എടുക്കാൻ സാധിച്ചിരുന്നില്ല

ഹരിയാന: ബോൾ തൊണ്ടയിൽ കുടുങ്ങി ഏഴ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഇതിനു പിന്നാലെ കൊച്ചുമകന്റെ മരണം അറിഞ്ഞ മുത്തച്ഛൻ ഹൃദയാഘാതം വന്ന് മരിച്ചു. അമ്മയ്ക്കൊപ്പം മുത്തച്ഛന്റെ വീട്ടിലെത്തിയതായിരുന്നു കുഞ്ഞ്. കളിക്കുമ്പോൾ അറിയാതെ ബോൾ വിഴുങ്ങിയതാകാം കുട്ടിയെന്ന് ബന്ധുക്കൾ പറയുന്നു. കുട്ടി മരിച്ച സംഭവമറിഞ്ഞ അപ്പോൾത്തന്നെ അമ്പതുവയസ്സുള്ള മുത്തച്ഛൻ ഹൃദയാഘാതം വന്ന് മരിക്കുകയായിരുന്നു.

ബോൾ വിഴുങ്ങിയതിനെ തുടർന്ന് കുട്ടിയെ നഗരത്തിലെ വിവിധ ആശുപത്രിയിൽ എത്തിച്ചെങ്കിലും, തൊണ്ടയിൽ കുടുങ്ങിയ ബോൾ എടുക്കാൻ സാധിച്ചിരുന്നില്ല. ഒടുവിൽ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു കുട്ടി മരണപ്പെട്ടത്. കുട്ടിയെ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയപ്പോൾ തന്നെ മുത്തച്ഛന് ഹൃദയാഘാതം സംഭവിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button