ന്യൂഡല്‍ഹി: ദീര്‍ഘദൂര ട്രെയിനുകളില്‍ നിന്ന് ടവലുകളും ബെഡ് ഷീറ്റും തലയിണ കവറും ബ്ലാങ്കറ്റുകളും മോഷണം. ദീര്‍ഘദൂര ട്രെയിനുകളില്‍ എസി കോച്ചുകളില്‍ സൗജന്യമായി ഉപയോഗിക്കാന്‍ കൊടുക്കുന്ന വസ്തുക്കളാണ് യാത്രക്കാര്‍ അടിച്ചുമാറ്റുന്നത്. എസി കോച്ചില്‍ വരുന്ന മാന്യന്മാരാണ് സാധനങ്ങള്‍ അടിച്ചുമാറ്റുന്നതെന്നാണ് വിവരം. ദീര്‍ഘദൂര ട്രെയിനുകളില്‍ നിന്ന് കഴിഞ്ഞ സാമ്ബത്തിക വര്‍ഷം 1.95 ലക്ഷം ടവലുകളും 81,736 ബെഡ് ഷീറ്റുകളും 55,573 തലയിണ കവറുകളും 5,038 തലയിണകളും 7,043 ബാങ്കറുകളും മോഷ്ടിച്ചതായി റെയില്‍വേ റിപ്പോര്‍ട്ട്.
ഈ വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍വരെ ശരാശരി 62 ലക്ഷം രൂപയുടെ വസ്തുക്കള്‍ യാത്രക്കാര്‍ മോഷ്ടിച്ചതായി സെന്‍ട്രല്‍ റെയില്‍വെ അധികൃതര്‍ പറയുന്നു. 79,350 ടവലുകള്‍ 25,545 ബെഡ്ഷീറ്റുകള്‍, 21,050 തലയിണ കവറുകള്‍, 2,150 തലയിണകള്‍, 2,065 ബ്ലാങ്കറ്റുകള്‍ എന്നിവയാണ് മോഷണം പോയത്.
മോഷണം കാരണം കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലായി റെയില്‍വെയ്ക്ക് 4000 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷം തേജസ് എക്സ്പ്രസിലെ ശൗചാലയങ്ങളില്‍ നിന്ന് 1,185 യാത്രക്കാര്‍ ജാഗ്വാര്‍ ബ്രാന്‍ഡിലുള്ള ബാത്തുറൂം ഫിറ്റിങ്ങുകള്‍ അടിച്ചുമാറ്റിയിരുന്നു. ഇതേ ട്രെയിനില്‍ നിന്നും ഹെഡ് ഫോണുകളും മോഷ്ടിക്കുകയും എല്‍ഇഡി സ്‌ക്രീനുകളും കേടുവരുത്തുകയും ചെയ്യുന്നതായും റെയില്‍വെ പറയുന്നു.
Post Your Comments