![train accident](/wp-content/uploads/2018/10/train-accident.jpg)
ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ ട്രെയിനുകള്‍ കൂട്ടിയിടിചുണ്ടായ അപകടത്തിൽ 300 പേര്‍ക്ക് പരിക്കേറ്റു. ദക്ഷിണാഫ്രിക്കയിലെ കെംന്റണ്‍ പാര്‍ക്കിൽ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ഗൗട്ടെംഗ് മെട്രോറെയില്‍ വക്താവ് ലില്ലിയന്‍ മൊഫൊകെംഗ് പറഞ്ഞു. ദുരന്ത കാരണം അറിവായിട്ടില്ലെന്നും ട്രെയിന്‍ കൂട്ടിയിടിയെ കുറിച്ച് അന്വേഷണം നടത്തുമെന്നും ദക്ഷിണാഫ്രിക്കന്‍ പാസഞ്ചര്‍ റെയില്‍ ഏജന്‍സി അറിയിച്ചു. സെപ്തംബറില്‍ ജൊഹന്നാസ്ബര്ഗില്‍ രണ്ടു പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നൂറോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments