പത്തനംതിട്ട: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തതിൽ പത്തനംതിട്ടയിലെ 3 ഡാമുകള്‍ ഇന്ന് തുറക്കും. കക്കി ആനത്തോട്, മൂഴിയാര്‍ അണക്കെട്ടുകള്‍ ഉച്ചയ്ക്ക് 3 മണിക്ക് തുറക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
പമ്പ ത്രിവേണിയില്‍ ജോലി ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. മഴ മുന്നറിയിപ്പിനെ തുടര്‍ന്നാണ് മുന്‍കരുതല്‍ നടപടികള്‍ എടുക്കുന്നത്. തെന്മല, പരപ്പാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ ഉയര്‍ത്തി. കോഴിക്കോട് കക്കയം ഡാം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് തുറക്കും.
Post Your Comments