പുതിയ കാറുകൾ വാങ്ങി ഒന്നോ രണ്ടോ വര്‍ഷം കഴിയുമ്പോൾ അവയുടെ മൂല്ല്യം കുറയുവാനാണ് സാധ്യത. ഷോറൂം കണ്ടീഷനില്‍ കാർ കൊണ്ട് നടന്നാലും ചില കാറുകൾ വിൽക്കുമ്പോൾ വളരെ കുറച്ച് വില മാത്രമേ ലഭിക്കുകയുള്ളു. എന്നാൽ ഉയര്‍ന്ന റീസെയില്‍ മൂല്യമുള്ള ചില കാറുകളുണ്ട്. അവയുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
മാരുതി ആള്‍ട്ടോ
മാരുതി 800 നു ശേഷം രാജ്യത്തു ജനപ്രീതിയാർജ്ജിച്ച കാറാണ് ആള്‍ട്ടോ. കുറഞ്ഞ വില, മെയിന്റനന്‍സ് എന്നിവയാണ് ആള്‍ട്ടോയിലേക്ക് ഉപയോക്താക്കളെ ആകർഷിക്കുക
ഹോണ്ട സിറ്റി
ഇന്ത്യന്‍ സെഡാന് നിരയിൽ മുൻപന്തിയിൽ നിൽക്കുന്ന മോഡലാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ സിറ്റി. മികച്ച ബില്‍ട്ട് ക്വാളിറ്റിയും, മികവേറിയ പെട്രോള്‍ എഞ്ചിനും സിറ്റിയെ ആകര്‍ഷകമാക്കുന്നു.
മാരുതി സ്വിഫ്റ്റ്
ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഹാച്ച്ബാക്കുകളിൽ പ്രധാനി. ആകര്‍ഷകമായ രൂപവും , വിശ്വാസ്യതയും, കരുത്തുറ്റ എഞ്ചിനുമാണ് ഇതിനു കാരണം
ടൊയോട്ട ഫോര്‍ച്യൂണര്‍
ആഢംബര എസ് യു വിയായ ടൊയോട്ട ഫോര്‍ച്യൂണറിനു ആവശ്യക്കാർ ഏറെയാണ്. ഫെയ്സ്ലിഫ്റ്റ് പതിപ്പ് വിപണിയില്‍ എത്തിയെങ്കിലും, യൂസ്ഡ് കാര്‍ വിപണിയില്‍ പഴയ ഫോര്‍ച്യൂണർ തിളങ്ങി നിൽക്കുന്നു.
മഹീന്ദ്ര ബൊലേറോ
എംയുവി സെഗ്മെന്റായ ബൊലേറെയുടെ വിശാലമായ ഇന്റീരിയറും കുറഞ്ഞ മെയിന്റനന്‍സ് ചെലവും ആയുര്ദൈര്ഘ്യവുമൊക്കൊജനപ്രിയ വാഹനങ്ങളില്‍ ഒന്നാക്കി മാറ്റി
ടൊയോട്ട ഇന്നോവ
7-സീറ്റര്‍ എംപിവിയായ ടൊയോട്ട ഇന്നോവയിലെ സുഗമമായ സീറ്റിംഗും ശക്തിയും ഈടുറപ്പുള്ള എഞ്ചിനും കുറഞ്ഞ മെയിന്റനന്‍സും വില്പനാനന്തര സേവനങ്ങളും ഇന്നോവയെ യൂസ്ഡ് കാര്‍ വിപണിയില്‍ താരമാക്കുന്നു
ഫോര്‍ഡ് ഇക്കോസ്പോര്‍ട്
ഫോര്‍ഡ് വാഹനശ്രേണിയിൽ റീസെയില്‍ മൂല്യം കൂടിയ വാഹനമാണ് കോമ്പാക്ട് എസ് യു വി ഇക്കോസ്പോർട്. മികച്ച സസ്പെന്ഷന് സെറ്റപ്പ്, ഗുണമേന്മയേറിയ എഞ്ചിന് നിര, ബജറ്റ് മെയിന്റനന്‍സ് എന്നിവ കാറിന്റെ റീസെയില്‍ മൂല്യത്തെ ഉയര്‍ത്തുന്നു.
മാരുതി എര്‍ട്ടിഗ
എംപിവി വിഭാഗത്തിലെ ഇന്നോവ കഴിഞ്ഞാൽ പിന്നെ മുന്നിട്ടു നൽക്കുന്ന വാഹനം.1.3 ലിറ്റര്‍ ഡീസല്‍, 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകളും മാരുതി ബ്രാന്‍ഡിംഗുമാണ് യൂസ്ഡ് കാര്‍ വിപണിയില്‍ എര്‍ട്ടിഗയെ മികച്ചതാക്കുന്നു
മാരുതി സിയാസ്
സെഡാന് ശ്രേണിയില്‍ ഹോണ്ട സിറ്റിയുടെ എതിരാളി.അതോടൊപ്പം മാരുതി നിരയില്‍ മികച്ച റീസെയില്‍ മൂല്യവും സിയാസിനു സ്വന്തം
ഹ്യുണ്ടായി ക്രെറ്റ
കോംപാക്ട് എസ്യുവിയായ ഹ്യുണ്ടായി ക്രെറ്റയും സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വിപണിയില്‍ മുന്നിട്ടു നില്ക്കുന്നു. യൂറോപ്യന്‍ മുഖഭാവവും, ലോഡഡ് ഫീച്ചറുകളുമാണ് പ്രധാനകാരണം
Post Your Comments