ന്യൂയോര്‍ക്ക്: അമിത അളവില്‍ വയാഗ്ര കഴിച്ച യുവാവിന് നഷ്ടമായത് കാഴ്ചശക്തി. അമ്പത് മില്ലിഗ്രാം കഴിക്കാന്‍ നിര്‍ദേശിച്ചിരുന്ന മരുന്ന് അതിലും കൂടതല്‍ അളവിലാണ് യുവാവ് ഉപയോഗിച്ചത്. ചുവപ്പ് കലര്‍ന്ന നിറത്തില്‍ വസ്തുക്കള്‍ കാണാന്‍ തുടങ്ങിയതോടെയാണ് യുവാവ് ആശുപത്രിയില്‍ എത്തുകയായിരുന്നു.
എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും അവസ്ഥയില്‍ വ്യത്യാസം കാണാതായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ ഇയാളുടെ റെറ്റിനയില്‍ ഗുരുതരമായ തകരാറ് സംഭവിച്ചിട്ടുണ്ടെന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ വിശദമാക്കുകയായിരുന്നു. നിശ്ചയിച്ച അളവില്‍ തന്നെ ഉപയോഗിക്കുമ്പോള്‍ തന്നെ കാഴ്ചയ്ക്ക് പ്രശ്‌നമുണ്ടാകാന്‍ സാധ്യതയുള്ള മരുന്നാണ് യുവാവ് അമിത അളവില്‍ പ്രയോഗിച്ചത്.
ഇതിനെ തുടര്‍ന്ന് നിറങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന കോണ്‍ കോശങ്ങളെയാണ് മരുന്ന് ബാധിച്ചതെന്നാണ് വിലയിരുത്തല്‍. യാഗ്ര എന്ന ബ്രാന്‍ഡ് പേരില്‍ വില്‍ക്കുന്ന ലിക്വിഡ് സില്‍ഡെനാഫില്‍ സിട്രേറ്റാണ് ഇയാള്‍ ഉപയോഗിച്ചത്. യുവാവ് കഴിച്ചിരുന്ന മരുന്ന് താല്‍ക്കാലികമായ കാഴ്ചയെ ബാധിക്കുന്ന ഒന്നാണെന്ന് വിദഗ്ധര്‍ വിശദമാക്കി. അമിതമായി വയാഗ്ര ഉള്ളിലെത്തുന്നത് വര്‍ണാന്ധതയ്ക്ക് കാരണമാകുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments