ദുബായ് : യുഎഇയില്‍ തൊഴിലാളികളുടെ വീസ ചെലവ് കുറയുന്നു. സ്വകാര്യ മേഖലയിലേക്ക് വിദേശ തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള പുതിയ സുരക്ഷാ പദ്ധതി ഈ മാസം 15 മുതല്‍ തുടങ്ങുമെന്ന് അധികൃതര്‍. വീസ ചെലവുകള്‍ കുറയ്ക്കുന്നതിനായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്.
<p>വിദേശ തൊഴിലാളിയെ കൊണ്ടുവരാന്‍ വീസ അപേക്ഷ നല്‍കുമ്പോള്‍ 3000 ദിര്‍ഹം സുരക്ഷാ തുക നല്‍കണമെന്ന നിയമം. ഇതു നിലനിറുത്താനും നിരസിക്കാനും കഴിയുന്നതാണ് പുതിയ സുരക്ഷാ പദ്ധതി. ഇതനുസരിച്ച് രണ്ടു വര്‍ഷം കാലാവധിയുള്ള തൊഴില്‍ പെര്‍മിറ്റ് ലഭിക്കാന്‍ ഒരു വര്‍ഷത്തിന് 60 ദിര്‍ഹം വീതം സുരക്ഷാ തുക നല്‍കിയാല്‍ മതിയെന്ന് മാനവവിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയ അധികൃതര്‍ അറിയിച്ചു. ഗാര്‍ഹിക തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള വീസാ ചെലവുകളും കുറയ്ക്കാന്‍ നടപടിയായി
Post Your Comments