ദുബായ്: ഫോബ്സ് മാസിക പ്രസിദ്ധീകരിച്ച സമ്പന്നരുടെ പട്ടികയിൽ മലയാളികളിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി ലുലു ഗ്രൂപ്പ് ഉടമ എം.എ. യൂസഫലി. ആർപി ഗ്രൂപ്പ് ഉടമ ബി. രവിപിള്ളയാണ് രണ്ടാം സ്ഥാനത്ത്. ജെംസ് എജ്യൂക്കേഷൻ ഉടമ സണ്ണി വർക്കിയാണ് മൂന്നാം സ്ഥാനത്ത്. 35,036 കോടി രൂപയാണ് യൂസഫലിയുടെ ആസ്തി. രവിപിള്ളയുടേത് 28,766 കോടിയും സണ്ണി വർക്കിയുടേത് 18,808 കോടി രൂപയുമാണ് .
ഗൾഫ് മേഖലയിലെ ധനികരിലും ഒന്നാം സ്ഥാനം യൂസഫലിക്കാണ്. സമ്പന്നരായ മലയാളികളിൽ ഇൻഫോസിസിന്റെ എസ്. ഗോപാലകൃഷ്ണനാണ് നാലാം സ്ഥാനത്ത് (15,047കോടി). അഞ്ചാമത് മുത്തൂറ്റ് എം.ജി. ജോർജ്(14,383 കോടി). വി.പിഎസ് ഹെൽത്ത് കെയർ ഉടമയും യൂസഫലിയുടെ മരുമകനുമായ ഷംസീർ വയലിനാണ് ആറാം സ്ഥാനം (11,359 കോടി).
Post Your Comments