ലോകത്തിന്റെ ശ്രദ്ധ മുഴുവൻ കവർന്നെടുത്ത രണ്ട് സിംഹക്കുട്ടികൾ, അവരാണിന്ന് താരം. ദക്ഷിണാഫ്രിക്കയുടെ തലസ്ഥാനമായ പ്രിട്ടോറിയയിലെ സംരക്ഷണകേന്ദ്രത്തിലെ രണ്ടു സിംഹക്കുട്ടികളിലാണ്. കഴിഞ്ഞ ദിവസമാണ് ഇവിടത്തെ സിംഹ സംരക്ഷണകേന്ദ്രം ഈ സിംഹക്കുട്ടികളെ ലോകത്തിനു മുന്പിൽ അവതരിപ്പിച്ചത്.ലോകത്തിൽ ആദ്യമായി കൃത്രിമ ഗർഭധാരണത്തിലൂടെ ജന്മംകൊണ്ട സിംഹക്കുട്ടികളാണിവയെന്ന് യൂണിവേഴ്സിറ്റി ഓഫ് പ്രിട്ടോറിയ അവകാശപ്പെട്ടു.
കഠിനമായ 18 മാസത്തെ ഗവേഷണത്തിനുശേഷമാണ് പദ്ധതി വിജയകരമായതെന്ന് ഗവേഷക സംഘത്തിന്റെ മേധാവി ആൻഡ്രി ഗാൻസ്വിഡ് പറഞ്ഞു. ശ്രമം വിജയകരമായതോടെ മാർജാര വംശത്തിൽ വംശനാശം വരുന്നവയ്ക്ക് ഈ രീതിയിലൂടെ പരിഹാരം കാണാൻ കഴിയുമെന്നാണ് പ്രതീക്ഷ.
Post Your Comments