Latest NewsBahrain

സ്വാതന്ത്ര്യ സമരസേനാനി കുമാരേട്ടന് ബഹറിനില്‍ സ്വീകരണവും ആദരവും

മുന്‍ മുഖ്യമന്ത്രി കെ .കരുണാകരനാണ് അദ്ദേഹത്തിന് ആദ്യമായി അംഗീകാരങ്ങളും ആനുകൂല്യങ്ങളും നല്‍കി ആദരിച്ചതെന്നും യോഗത്തില്‍ അനുസ്മരിക്കുകയുണ്ടായി.

മനാമ: ബഹറിനിലെ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചര്‍ ആസ്ഥാനമന്ദിരത്തില്‍ നടന്ന ഗാന്ധിജയന്തി ആഘോഷം ചോമ്പാല സ്വദേശിയും മയ്യഴിയുടെ
സ്വാതന്ത്ര്യസമരസേനാനിയുമായ ‘കൊന്നപ്പാട്ട് കുന്നുമ്മല്‍ കുമാരേട്ടന്‍’
ഉത്ഘാടനം ചെയ്തു. ഓ ഐ സി സി ദേശീയ പ്രസിഡണ്ട് ബിനു കുന്നന്താനം സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു .

മുന്‍ മുഖ്യമന്ത്രി കെ .കരുണാകരനാണ് അദ്ദേഹത്തിന് ആദ്യമായി അംഗീകാരങ്ങളും
ആനുകൂല്യങ്ങളും നല്‍കി ആദരിച്ചതെന്നും യോഗത്തില്‍ അനുസ്മരിക്കുകയുണ്ടായി.
ലോക കേരളസഭ അംഗവും OICC ഗ്ലോബല്‍ ജനറല്‍ സെക്രട്ടറിയുമായ രാജു കല്ലുമ്പുറം
മുഖ്യ പ്രഭാഷണം നടത്തി.

” രാജ്യത്ത് ഈ അടുത്തകാലത്തായി നടന്നുവരുന്ന സംഭവവികാസങ്ങള്‍
വളരെയേറെ വേദനാജനകമാണെന്നും ,ജനങ്ങളെ പരസ്പരം ശത്രുക്കളാക്കുന്ന
പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും,
മഹാത്മജിതന്റെ ജീവിതം തന്നെയാണ് ലോകത്തിന് സംഭാവന നല്‍കിയതെന്നും ഉത്ഘാടന പ്രസംഗത്തില്‍ കുമാരേട്ടന്‍ വ്യക്തമാക്കി. മയ്യഴിയുടെ വിമോചനത്തിന്വേണ്ടി നടത്തിയ സമരങ്ങളുടെ ചരിത്ര സ്മൃതികള്‍ പുതുതലമുറക്കാര്‍ക്കായിഅദ്ധേഹം യോഗത്തില്‍ പങ്കുവെക്കുകയുമുണ്ടായി.

ദേശീയ സെക്രട്ടറിമാരായ ബോബി പാറയില്‍ ,ഗഫുര്‍ ഉണ്ണിക്കുളം .വൈസ് പ്രസിഡണ്ടുമാരായ ലത്തീഫ് ആയഞ്ചേരി ,രവി കണ്ണൂര്‍, മഹിളാകോണ്‍ഗ്രസ് കൊല്ലം ജില്ലാ സെക്രട്ടറി ബിനി അനില്‍, അഷറഫ് അല്‍മര്‍വ, സെക്രട്ടറിമാരായ മാത്യുസ് വാളക്കുഴി,ജവ്വാദ് വക്കം പ്രസിഡണ്ടുമാരായ ജമാല്‍ കുറ്റിക്കാട്ടില്‍ , നിസാമുദ്ധീന്‍ തൊടിയൂര്‍,ഷിബുഎബ്രഹാം , വനിതാവിംഗ് പ്രസിഡണ്ട് ഷീജ നടരാജ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സല്‍മാനുല്‍ ഫാരിസ് ,,ബിജുബാല്‍ ,അനില്‍ കൊല്ലം ,ജോര്‍ജ്ജ് വര്‍ഗ്ഗീസ് , യൂത്ത്വിംഗ് ഭാരവാഹികള്‍ സുനില്‍ ചെറിയാന്‍ ,ഷമീം നടുവണ്ണൂര്‍ ,നിസാര്‍ പാലക്കാട്, ജാലീസ് ,ഫിറോസ് അറഫ, ആക്രിഫ് നൂറ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു .

shortlink

Post Your Comments


Back to top button