സിനിമാ മേഖലയിലെ പല താരങ്ങൾക്കും സഹപ്രവർത്തകരിൽനിന്ന് ദുരന്ത അനുഭവങ്ങൾ ഉണ്ടാവുകയും അത് വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇത്തരം വെളിപ്പെടുത്തലുകൾ അടുത്തിടെയാണ് താരങ്ങൾ ധൈര്യപൂർവം പറഞ്ഞുതുടങ്ങിയത്. ഇപ്പോഴിതാ വളരെ വർഷങ്ങൾക്ക് മുമ്പ് മലയാളത്തിലെ മുതിന്ന നടി കെപിഎസി ലളിത നടൻ അടൂർ ഭാസിയിൽനിന്നും നേരിട്ട അനുഭവം അടുത്തിടെ പങ്കുവെച്ചു.
താനും സഹോദരിയും ജോലിക്കാരിയും വീട്ടിലുള്ള സമയമായിരുന്നു അത്. അന്ന് അദ്ദേഹം തന്റെ വീട്ടിലെത്തി മദ്യപിച്ചു.തുടർന്ന് ജോലിക്കാരിയോട് കഞ്ഞിയും ചമ്മന്തിയും ഒക്കെ ഉണ്ടാക്കി നല്‍കാനും പറഞ്ഞിരുന്നു. മദ്യപിച്ച ശേഷം എല്ലാവരെയും തെറി പറയുകയും ഛര്‍ദ്ദിച്ച് കുളമാക്കുകയും ചെയ്തിരുന്നു. ചെറിയ ഉപദ്രവമല്ല അദ്ദേഹത്തില്‍ നിന്നുമുണ്ടായത്. പുലര്‍ച്ചെയായിട്ടും വീട്ടില്‍ നിന്നും പോവാത്തതിനെത്തുടര്ന്നാണ് ബഹദൂറിക്കയുടെ വീട്ടില്‍ ചെന്ന് കരഞ്ഞ് പറഞ്ഞത്. അദ്ദേഹം ഞങ്ങളുടെ കൂടെ വരികയും അങ്ങേരെ പൊക്കിയെടുത്ത് വണ്ടിയിലിട്ട് പോവുകയും ചെയ്തു. വീടൊക്കെ വൃത്തിയാക്കിയതിന് ശേഷമാണ് ഞങ്ങള്‍ അവിടേക്ക് കയറിയത്.
മലയാള സിനിമയെ അന്ന് അടക്കി ഭരിച്ചിരുന്നത് അദ്ദേഹമായിരുന്നു. അദ്ദേഹത്തോട് വിയോജിക്കാനോ പരസ്യമായി അത് പ്രകടമാക്കാനോ ഒരാള്‍ക്ക് പോലും ധൈര്യമുണ്ടായിരുന്നില്ല ആ സമയത്ത്. അക്കാലത്ത് ചലച്ചിത്ര പരിഷത്ത് എന്നൊരു അസോസിയേഷനുണ്ടായിരുന്നു.ഉമ്മറിക്കയായിരുന്നു ആ സംഘടനയുടെ സെക്രട്ടറി. ഭാസിക്കെതിരെ പരാതി നൽകിയപ്പോൾ പരാതി നല്കാന് നീയാരാ എന്നായിരുന്നു അന്ന് ഉമ്മര്‍ ചോദിച്ചതെന്നും ഇതുമായി ബന്ധപ്പെട്ട് തന്നെ ശകാരിച്ചിരുന്നുവെന്നും താരം വ്യക്തമാക്കി.
Post Your Comments