വാഷിംഗ്ടണ്‍: യുഎസ് ആണവോര്‍ജ വിഭാഗത്തിന്റെ തലപ്പത്ത് ഇന്ത്യന്‍ വംശജ. ഇന്ത്യന്‍ വംശജയായ റിതാ ബരന്വാലിനെ യുഎസ് ആണവോര്‍ജ വിഭാഗം അസിസ്റ്റന്റ് സെക്രട്ടറിയായി നിയമിക്കാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ശിപാര്‍ശ ചെയ്തു. ബുധനാഴ്ച വൈറ്റ്ഹൗസാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആണവ സാങ്കേതിക ഗവേഷണം, ആണവ സൗകര്യങ്ങളുടെ വികസനം, നടത്തിപ്പ് തുടങ്ങിയ ഒട്ടേറെ ചുമതലകൾ വഹിക്കേണ്ട സ്ഥാനത്തേക്കാണ് റിത എത്തുക. എന്നാൽ ഇതിന് അമേരിക്കൻ സെനറ്റിന്റെ അംഗീകാരം കൂടി വേണം. നിലവിൽ ആക്സിലറേറ്റഡ് ഇന്നവേഷൻ ഇൻ ന്യൂക്ലിയർ എനർജി വിഭാഗം (ഗെയിൻ) ഡയറക്ടറാണ് റിതാ. യുഎസിലെ ആധുനിക റിയാക്ടറുകളുടെ വികസനത്തിന് വഴിവയ്ക്കുന്ന നിയമ നിർമാണത്തിന് തുടക്കം കുറിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് റിതയെ ശുപാർശ ചെയ്തതെന്നുള്ളത് ശ്രദ്ധേയമാണ്.
Post Your Comments