KeralaLatest News

മലപ്പുറം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് : സംസ്ഥാനത്ത് നാളെ മുതല്‍ വ്യാപക മഴ : മറ്റന്നാള്‍ മുതല്‍ തീവ്രമഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം :അറബിക്കടലിന് തെക്കുകിഴക്കായി ശ്രീലങ്കയ്ക്കടുത്ത് വെള്ളിയാഴ്ചയോടെ ശക്തമായ ന്യൂനമര്‍ദം രൂപപ്പെടുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ദുരന്ത നിവാരണ അഥോറിറ്റി നല്‍കുന്ന മുന്നറിയിപ്പു പ്രകാരം നാളെ മുതല്‍ വ്യാപക മഴയ്ക്കും മറ്റന്നാള്‍ മുതല്‍ തീവ്രമഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. . മലപ്പുറം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേ സമയം പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഞായറാഴ്ച്ച വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശവുമുണ്ട്.ന്യൂനമര്‍ദം ശക്തിപ്പെട്ട് ചുഴലിക്കാറ്റായി മാറുമെന്നും അറബിക്കടലിലൂടെ ലക്ഷദ്വീപിനടുത്തുകൂടി വടക്കുപടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

ഇടുക്കിയില്‍ ഇന്നു മുതല്‍ ശനി വരെയും തൃശൂരിലും പാലക്കാടും ശനിയാഴ്ചയും പത്തനംതിട്ടയില്‍ ഞായറാഴ്ചയും കനത്ത മഴയുടെ (12 സെന്റിമീറ്ററിനു മുകളില്‍) മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്നുമുതല്‍ ഞായര്‍ വരെയും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളില്‍ നാളെയും മറ്റന്നാളും കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളിലും നാളെയും വ്യാപകമഴയുടെ (12 സെന്റിമീറ്റര്‍ വരെ) മുന്നറിയിപ്പായ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button