Health & Fitness

മുളച്ച ഉരുളക്കിഴങ്ങ് ഒരിക്കലെങ്കിലും ഉപയോഗിച്ചിട്ടുള്ളവരുടെ ശ്രദ്ധയ്ക്ക്; ഇതുകൂടി സൂക്ഷിക്കുക

ഗ്രീന്‍ പൊട്ടെറ്റോ എന്നറിപ്പെടുന്ന മുളച്ച ഉരുളക്കിഴങ്ങ് ശരീരത്തിനും ആരോഗ്യത്തിനും ഒരുപോലെ ദോഷം ചെയ്യുന്നവയാണ്. സോലാനൈന്‍, ചാക്കോനൈന്‍ എന്നീ ഗ്ലൈക്കോ ആല്‍ക്കലോയ്ഡുകള്‍ ഇത്തരം ഉരുളക്കിഴങ്ങിലുണ്ട്. ഇവ രണ്ടും നാഡീവ്യൂഹത്തെ ദോഷകരമായി ബാധിക്കുന്നു. ചില ഉരുളക്കിഴങ്ങില്‍ പച്ചനിറം കാണാം. ഏതാനം ദിവസങ്ങള്‍ കഴിഞ്ഞാല്‍ ഇവയ്ക്കു മുളപൊട്ടും എന്നതിന്റെ സൂചനയാണ് ഈ പച്ചനിറം

മുളച്ച ഉരുളക്കിഴങ്ങിലെ കൂടിയ ഗ്ലൈക്കോല്‍ക്കലോയ്ഡുകളുടെ സാന്നിധ്യമാണ് വിഷബാധ ഉണ്ടാക്കുന്നത് എന്നും ഇത് മനുഷ്യന്റെ നാഡീ വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നു എന്നും ചില ഉരുളക്കിഴങ്ങുകളില്‍ കാണുന്ന പച്ച നിറം ഉയര്‍ന്ന അളവില്‍ ഗ്ലൈക്കോല്‍ക്കലോയ്ഡ് ഉള്ളതിന്റെ ലക്ഷണം ആണ് എന്നും പഠനങ്ങള്‍ പറയുന്നു.

ഇതുണ്ടാകാന്‍ ഉരുളക്കിഴങ്ങ് മുള പൊട്ടണം എന്നും ഇല്ല പഴക്കം ആയാലും മതി എന്നും പഠനങ്ങള്‍ പറയുന്നു. കൂടുതല്‍ അപകടം ഇല്ലാതിരിക്കാന്‍ പച്ച നിറമുള്ള ഭാഗം ചെത്തി കളഞ്ഞതിനു ശേഷം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

ഉരുളക്കിഴങ്ങ് ചെടിയുടെ ഇലയില്‍ വിഷപദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ട് എന്നും അതുപോലെ ഉരുളക്കിഴങ്ങ് മുളച്ചാല്‍ വരുന്ന പച്ചനിറവും വിഷപദാര്‍ത്ഥത്തിന്റെ സാന്നിധ്യമാണ് കാണിക്കുന്നത് എന്നുമാണ് പഠനങ്ങള്‍ കാണിക്കുന്നത്. എന്നാല്‍ ക്ലോറോഫിലാണ് ഉരുളക്കിഴങ്ങിലെ പച്ചനിറത്തിന് കാരണം എന്നും ചില പഠനങ്ങള്‍ പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button