ന്യൂഡൽഹി: ടിബറ്റന്‍ ബുദ്ധമത ആചാര്യൻ കര്‍മാപയെ തിരികെ വിളിച്ച് ഇന്ത്യ . ബുദ്ധമത വിശ്വാസികളുടെ ആചാര്യന്മാരിലൊരാളായ 17-ാമത് കര്‍മാപയോടാണ് ഇന്ത്യ തിരികെയെത്താൻ ആവശ്യപ്പെട്ടിരിക്കുന്നത് .
നിലവില്‍ അദ്ദേഹം യു.എസ്സിലാണ്. തനിക്കേര്‍പ്പെടുത്തിയിരിക്കുന്ന യാത്രാ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നതാണ് ഇദ്ദേഹത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്.
കർമാപ എന്ന ഒഗ്യെന്‍ ട്രിന്‍ലി ഡോജെ കര്‍മാപ എന്നതാണ മുഴുവൻ പേര് ടിബറ്റന്‍ പാത പിന്തുടരുന്ന സിക്കിമിലെ ബുദ്ധമത വിശ്വാസികള്‍ ഇദ്ദേഹത്തെ 17-മത് കര്‍മാപയായി അംഗീകരിച്ചിരുന്നു. 14-മത്തെ വയസിലാണ് ഇദ്ദേഹം ഇന്ത്യയിലെത്തിയത്. ഹിമാചലിലെ ടിബറ്റന്‍ പ്രവാസി സര്‍ക്കാരിന്റെ കേന്ദ്രമായ ധര്‍മശാലയിലെത്തി. എന്നാല്‍ നിലവിലെ ദലൈലാമയില്‍ നിന്ന് വിശ്വാസികളെ അകറ്റാനായി ചൈന അയച്ചതാണെന്ന സംശയത്തെ തുടര്‍ന്ന് കര്‍മാപയ്ക്ക് മേല്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വരികയും സിക്കിമിലെ റുംസ്‌ടെക് മൊണാസ്ട്രി സന്ദര്‍ശിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.
Post Your Comments