![](/wp-content/uploads/2018/10/doctor-1.jpg)
ചെന്നൈ : 20 രൂപയ്ക്ക് ചികിത്സ നടത്തിയ ഡോക്ടര്‍ അന്തരിച്ചു. ചെന്നൈ മാൻഡവേലിയിലെ ഡോ.എ.ജഗന്‍മോഹന്‍ (77) നാണ് അന്തരിച്ച ജനകീയ ഡോക്ടർ. നിരവധി കമ്പനികളുടെ കണ്‍സള്‍ട്ടെന്‍റ് കൂടിയാണ് ഇദ്ദേഹം.
മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് വരെ ഡോക്ടർ രോഗികളെ പരിശോധിച്ചിരുന്നു. വൈകുന്നേരത്തോടെ അസ്വസ്ഥതകള്‍ തോന്നിയതിനെ തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നെന്ന് അദ്ദേഹത്തിന്‍റെ സഹപ്രവര്‍ക്കര്‍ പറഞ്ഞു.
1999 ല്‍ വെറും 5 രൂപയായിരുന്നു ജനകീയ ഡോക്റ്ററുടെ പരിശോധനാ ഫീസ്. ഇനി രോഗിക്ക് ഇഞ്ചെക്ഷന്‍ ആവശ്യമാണെങ്കില്‍ ഫീസ് 10 രൂപയോ 15 രൂപയോയായിമാറുമെന്ന് മാത്രം. 1990 ല്‍ അദ്ദേഹത്തിന്‍റെ പരിശോധനാ ചെലവ് വെറും 2 രൂപയായിരുന്നു. ’99 ലാണ് ഫീസ് 5 രൂപയായി ഉയര്‍ത്തിയത്. ആളുകളുടെ കയ്യിൽ പണമില്ലെന്നറിഞ്ഞാൽ ചികിത്സയ്‌ക്കൊപ്പം മരുന്നുകളും അദ്ദേഹം സൗജന്യമായി നൽകും.
Post Your Comments