Kerala

എക്‌സൈസ് സംഘത്തെ ആക്രമിച്ച് വ്യാജവാറ്റ് സംഘം രക്ഷപ്പെട്ടു

കൊല്ലം: എക്‌സൈസ് സംഘത്തെ ആക്രമിച്ച് വ്യാജവാറ്റ് സംഘം രക്ഷപ്പെട്ടു .അഞ്ചലില്‍ എക്‌സൈസ് സംഘത്തിന് നേരെയാണ് സംഘം ആക്രമണം നടത്തിയത്. എക്‌സൈസ് പ്രിവന്റിവ് ഓഫീസര്‍മാരായ റെജി, അനീഷ് എന്നിവരെയാണ് വാറ്റ് സംഘം അക്രമിച്ചത്. വലതു കണ്ണിന് ഗുരുതരമായി പരിക്കേറ്റ റെജിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യപകമായി അഞ്ചലില്‍ വാറ്റുചാരായ വില്‍പന നടത്തി വന്നിരുന്ന കാട്ടാക്കട സ്വദേശികളായ സതീഷ്, സുഗതന്‍ എന്നിവരടങ്ങിയ സംഘത്തെ പിടികൂടാനെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. സമൂഹ മാധ്യമങ്ങള്‍ വഴി ലഭിക്കുന്ന ഓര്‍ഡര്‍ അനുസരിച്ച് ചാരായം തയ്യാറാക്കി കൊടുക്കുകയായിരുന്നു പതിവ്.

എക്‌സൈസിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് പ്രത്യേക സംഘം ഇവരെ പിടികൂടാനെത്തുകയായിരുന്നു. എന്നാല്‍ എക്‌സൈസ് സംഘത്തെ ആക്രമിച്ച ശേഷം ഇവര്‍ രക്ഷപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button