തിരുവനന്തപുരം: ആഴ്ചകള്‍ക്ക് മുന്‍പേ കടലില്‍ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികള്‍ക്ക് കടല്‍ പ്രക്ഷുബ്ധമാകുമെന്ന മുന്നറിയിപ്പ് കൈമാറാനാകാതെ സർക്കാർ. കഴിഞ്ഞയാഴ്ച കടലിലേക്ക് പോയ മത്സ്യത്തൊഴിലാളികളിൽ ഇരുപത് ശതമാനം ഇനിയും മടങ്ങി വന്നിട്ടില്ലെന്നാണ് കണക്ക്. 200 നോട്ടിക്കല്‍ മൈല്‍ അപ്പുറത്ത് കടലില്‍ മത്സ്യബന്ധനത്തിന് പോയ ട്രോളിംഗ് ബോട്ടുകള്‍ക്കാണ് മുന്നറിയിപ്പ് കൈമാറാന്‍ കഴിയാത്തത്. ചൂണ്ട വള്ളങ്ങള്‍ക്കും സന്ദേശം നൽകിയിട്ടില്ല. അതേസമയം രണ്ട് ദിവസത്തിലൊരിക്കല്‍ കടലില്‍ പോകുന്നവര്‍ക്ക് മുന്നറിയിപ്പ് കൈമാറിയിട്ടുണ്ട്. ഇന്ന് വൈകിട്ടോടെ വള്ളങ്ങൾ തിരിച്ചെത്തുമെന്നാണ് സൂചന.
Post Your Comments