Latest NewsNattuvartha

പിടികിട്ടാപ്പുള്ളിയായ യുവതി അറസ്റ്റിലായി; പ്രതി നടത്തിയത് ലക്ഷങ്ങളുടെ തട്ടിപ്പ്

ആണ്ടൂര്‍കോണം സ്വദേശിനി പ്രിയയാണ് അറസ്റ്റിലായത്

കുന്നംകുളം: പിടികിട്ടാപ്പുള്ളിയായ യുവതി അറസ്റ്റിലായി; പ്രതി നടത്തിയത് ലക്ഷങ്ങളുടെ തട്ടിപ്പ് . തിരുവനന്തപുരം പോത്തന്‍കോട്, ആണ്ടൂര്‍കോണം സ്വദേശിനി വെള്ളാപൊളി പ്രിയ (26) യെയാണ് സി ഐ കെ ജി സുരേഷ് അറസ്റ്റ് ചെയ്തത്. ചൂണ്ടല്‍ സ്വദേശികളായ രണ്ടുപേരുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.

ഫെയ്സ്ബുക്ക് സൗഹൃദം മുതലെടുത്ത് വിദേശത്ത് ജോലി ചെയ്തിരുന്ന കേച്ചേരി കിരാലൂര്‍ സ്വദേശി അനില്‍കുമാറുമാറിന്റെ കയ്യിൽ നിന്നും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരില്‍ പണം തട്ടിയെടുത്തതായും കേച്ചേരിയില്‍ ജ്വല്ലറി ബിസിനസ് രംഗത്ത് പാര്‍ട്ണര്‍ഷിപ്പ് നല്‍കാമെന്ന പേരില്‍ 21 ലക്ഷം രൂപയും തട്ടിയെടുത്തതായും കേസുണ്ട്. ഇയാളുടെ മുന്ന് ബന്ധുക്കളില്‍ നിന്നായി 20 ലക്ഷത്തോളം രൂപയും തട്ടിപ്പിന്നിരയാക്കിയിട്ടുണ്ട്. പലരില്‍ നിന്നായി ഏകദേശം 75 ലക്ഷം രൂപയോളം രൂപ ഇങ്ങനെ തട്ടിയെടുത്തതായി പോലീസ് പറഞ്ഞു.
കേച്ചേരിയില്‍ വാടകക്കെടുത്ത കെട്ടിടത്തില്‍ ഇന്റീരിയര്‍ പണി നടത്തിയിരുന്ന പലരില്‍ നിന്നും ജോലി വാഗ്ദാനം ചെയ്ത് 20ലക്ഷത്തോളം രൂപ തട്ടിയെടുത്തതായും പറയുന്നു.

വെഞ്ഞാറൻമൂട് പോലീസ്സ്റ്റേഷൻ പരിധിയിൽ ഒരു വർഷത്തിലധികമായി സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയതിന് കേസുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button