സോഫിയ(റുമേനിയ)•പ്രേതവും ഭൂതവും രക്തരക്ഷസുമൊക്കെ കെട്ടുകഥകളാണെന്നു വിശ്വസിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ജീവിക്കുന്ന രക്തരക്ഷസുകളുണ്ട് ഇവിടെ കേരളത്തിലാണ് ഇന്ത്യയിലുമല്ല അങ്ങ് റുമേനിയയിൽ. എന്തൊക്കെ കഴിച്ചാലും കുടിച്ചാലും തൃപ്തിയാവില്ല. പക്ഷേ, അല്പം രക്തം കിട്ടിയാല്‍ അതൊരു സംതൃപ്തിയാണ്. ജീവിക്കുന്ന രക്തരക്ഷസായ റുമേനിയക്കാരി ആന്‍റീസ ബാത്തോറിയാ പറയുന്നു. ഒരാഴ്ചവരെ രക്തംകിട്ടിയില്ലെങ്കിലും പിടിച്ചുനില്‍ക്കാം. പക്ഷേ, പിന്നീട് കാര്യങ്ങള്‍ കൈവിട്ടുപോകും.
നാലുവര്‍ഷങ്ങൾക്ക് മുൻപ് സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട ഒരു രൂപം തന്നോട് രക്തം കുടിച്ചു തുടങ്ങാൻ ആവശ്യപ്പെട്ടതോടെയാണ് താൻ രക്തംകുടി തുടങ്ങിയത് എന്ന് ആന്‍റീസാ പറയുന്നു. ആദ്യം കുടിച്ച് നോക്കിയത് സ്വന്തം മകന്റെ രക്തമായിരുന്നു . രുചി ഇഷ്ടപ്പെട്ടതോടെ രക്തംകുടിക്കുന്നത് അവർ ശീലമാക്കി. രക്തം നല്‍കാന്‍ തയ്യാറുള്ളവരില്‍ നിന്നുമാത്രമാണ് സ്വീകരിക്കുന്നത്. ആരെയും ഒരിക്കലും നിര്‍ബന്ധിക്കാറില്ല. രോഗങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയശേഷം ചെറിയ മുറിവുണ്ടാക്കി വളരെ കുറഞ്ഞ അളവില്‍ രക്തം ശേഖരിക്കുകയും പിന്നീട് കുടിക്കുകയും ചെയ്യും. ഇൗ സമയം പറഞ്ഞറിയിക്കാനാവാത്ത സന്തോഷവും സംതൃപ്തിയുമാണ് അനുഭവപ്പെടുന്നതെന്നും രക്തംകുടി ശീലമാക്കിയശേഷം ജീവിതത്തില്‍ ഉയര്‍ച്ചകള്‍ മാത്രമേ ഉള്ളൂ എന്നാണ് ആന്‍റീസ വ്യക്തമാക്കുന്നു.
എകാന്തമായും ഏകാഗ്രമായും ശവപ്പെട്ടിയില്‍ കിടക്കുമ്പോൾ രക്തം കുടിക്കാന്‍ ആവശ്യപ്പെട്ട രൂപം അടുത്തുവരും. രൂപവുമായി ഇപ്പോഴും സംവദിക്കാറുണ്ട്. എല്ലാകാര്യങ്ങളും പങ്കുവയ്ക്കാറുമുണ്ട് ആന്‍റീസ പറയുന്നു. ആന്‍റീസയുടെ നേതൃത്വത്തില്‍ നാനൂറിലധികം അംഗങ്ങളുള്ള രക്തരക്ഷസുകളുടെ ഒാണ്‍ലൈന്‍ കൂട്ടായ്മയും രൂപീകരിച്ചിട്ടുണ്ട്.
Post Your Comments