ഇസ്താംബുള്‍: ക്ലാസ് മുറിയില്‍ പതിമൂന്നുകാരിയായ കാമുകിയ്ക്ക് ചുംബനം നല്കിയ 16കാരന് നാലരവര്‍ഷം തടവ് ശിക്ഷ. തുര്‍ക്കിയിലാണ് സംഭവം. ഇരുവരുടെയും ചുംബന വീഡിയോ കൂട്ടുകാര്‍ ഷെയര്‍ ചെയ്തതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായാത്. ഇതുകണ്ട അധ്യാപകര്‍ വിവരം പോലീസിനെ അറിയിക്കുകയും അന്വേഷണത്തില്‍ സംഗതി സത്യമാണെന്ന് കണ്ടതോടെ15 വയസില്‍ താഴെയുള്ള കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതിന് ശിക്ഷ വിധിക്കുകയുമായിരുന്നു. കൂടാതെ ഇത് വീഡിയോയിലാക്കിയതിനും ഷെയര്‍ ചെയ്തതിനുംസഹപാഠികളായ അഞ്ചുപേര്‍ക്കെതിരെയും കേസെടുത്തു. രാജ്യത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതും ഉപദ്രവിക്കുന്നതും കഠിനശിക്ഷ ലഭിക്കുന്ന കുറ്റമാണ്.
Post Your Comments