Latest NewsKerala

മതത്തെക്കുറിച്ചുളള കാഴ്ചപ്പാടിനെ കുറിച്ച് മന്‍മോഹന്‍സിംഗിന്റെ ഉപദേഷ്ടാവായിരുന്ന ടി.കെ.എ. നായര്‍

പത്തനാപുരം: മതത്തിന്റെ പേരില്‍ ചേരി തിരിയുന്ന രാജ്യത്തിന്റെ രൂക്ഷമായ വര്‍ത്തമാനകാല അവസ്ഥാവിശേഷങ്ങളുടെ വെളിച്ചത്തില്‍ ടി.കെ.എ.നായരുടെ വാക്കുകള്‍ ചിന്തനീയമാണ്. മതമെന്നാല്‍ സ്‌നേഹമാണെന്നും എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് സഹജീവികളോടുളള സ് നേഹവും കരുണയും ആണെന്നാണ് അദ്ദേഹം പറഞ്ഞത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഉപദേഷ്ടാവുമായിരുന്ന ടി.കെ.എ. നായര്‍.

ഗാന്ധിഭവനില്‍ ഗാന്ധിജയന്തി ആഘോഷങ്ങളും ഗുരുവന്ദനസംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് ഈ ശ്രദ്ധേയമായ വിഷയം അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം സ്നേഹമന്ദിര്‍ ഓഡിറ്റോറിയത്തില്‍ എത്തിയ ഇദ്ദേഹം നവീകരിച്ച ഗാന്ധിഭവന്‍ വെബ്സൈറ്റിന്റെ ഉദ്ഘാടനവും ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗാന്ധിഭവന്‍ നടപ്പാക്കിയ വിത്തും വളവും പദ്ധതിയുടെ ഉദ്ഘാടനവും നിര്‍വഹിച്ചു. ബിജു കുരുവിള ജോണ്‍ അധ്യക്ഷത വഹിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button