
മലപ്പുറം: വിവാഹവാഗ്ദാനം നല്‍കി മാനസികവൈഗല്യമുള്ള യുവതിയെ പീഡിപ്പിച്ച് മുങ്ങിയ യുവാവിനെ പൊലീസ് പിടികൂടി. മലപ്പുറം അരീക്കോട് സ്വദേശി നസീറാണ് പിടിയിലായത്. മുക്കം പോലീസാണ് ഇയാളെ അറസ്റ്റ് ചെയതത്. മുക്കത്ത് മരക്കച്ചവടത്തിനെത്തിയ നസീര്‍ യുവതിയുടെ വീട്ടുകാരുമായി ബന്ധം സ്ഥാപിക്കുകയും യുവതിയ്ക്ക് വിവാഹവാഗ്ദാനം നല്‍കുകയായിരുന്നു.
വീട്ടുകാരറിയാതെ യുവതിയെ വീട്ടില്‍നിന്ന് വിളിച്ചു കൊണ്ടുപോയി പ്രതി മുക്കം, തിരുവമ്പാടി, കൂടരഞ്ഞി പ്രദേശങ്ങളിലൂടെ ബൈക്കില്‍ സഞ്ചരിച്ചു. തുടര്‍ന്ന് കൂടരഞ്ഞി കവളുപാറ റബ്ബര്‍ എസ്റ്റേറ്റിലെ ആള്‍താമസമ്മില്ലാത്ത വീട്ടില്‍ കൊണ്ട്‌പോയി ലൈംഗികമായി പീഢിപ്പിച്ചു. എന്നാല്‍ ലൈംഗികബന്ധത്തെ തുടര്‍ന്ന് ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ട യുവതിയെ ഇയാള്‍ റോഡില്‍ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
യുവതിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് നസീര്‍ യുവതിയുമായി ബൈക്കില്‍ സഞ്ചിരിച്ച വിവരം നാട്ടുകാരില്‍ നിന്നും പോലീസ് അറിയുന്നത്. മലപ്പുറം എടവണ്ണയിലായിരുന്ന ഇയാളെ
മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പിടികൂടുകയായിരുന്നു. പ്രതി അഅറസ്റ്റിലായതറഞ്ഞ നാട്ടുകാര്‍ മുക്കം പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധം നടത്തി. പീഢനത്തില്‍ പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Post Your Comments