Latest NewsNattuvartha

വ്യാജമദ്യനിർമാണം: യുവാക്കൾ പിടിയിൽ

കൊടുങ്ങല്ലൂർ; വ്യാജമദ്യവുമായി യുവാക്കൾ പിടിയിലായി. ചാമക്കാല സ്വദേശി അഭിലാഷ് (35), മൂന്നുപീടിക കിഴക്കുഭാഗത്ത് താമസിക്കുന്ന ഷഹനാസ് (26) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളുടെ പക്കൽ നിന്നും ഹോളോഗ്രാം സ്റ്റിക്കറും ലേബലും പതിക്കാത്ത കുപ്പികളിൽനിറച്ച രണ്ടുലിറ്റർ മദ്യവും അധികൃതർ കണ്ടെടുത്തിട്ടുണ്ട്.

കയ്പമം​ഗലം പ്രദേശത്ത് വ്യാജ മദ്യം നിർമാണവും വിൽപ്പനയും നടന്നുവരുന്നുവെന്ന രഹസ്യസന്ദേശത്തെതുടർന്ന് കഴിഞ്ഞ ഏതാനും ആഴ്ചകളായി എക്‌സൈസ് സർക്കിൾ റേഞ്ച് സംയുക്ത സ്‌ക്വാഡ് നിരീക്ഷണം നടത്തിവരികയായിരുന്നു. തുടർന്നാണ് ചെക്കിംങിനിടെ നിർത്താതെ പോയ ബൈക്കുകളെ പിന്തുടർന്ന് പ്രതികളെ പിടികൂടിയത്.

shortlink

Post Your Comments


Back to top button