തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതികൂല കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ.
ഏതു സാഹചര്യവും നേരിടാന്‍ പോലീസ് സുസജ്ജമാണ്. ഇതു സംബന്ധിച്ച വിശദമായ നിര്‍ദ്ദേശം എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നല്‍കിയിട്ടുണ്ട്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച തൃശൂര്‍, പാലക്കാട്, ഇടുക്കി ജില്ലകളില്‍ ഏതു പ്രകൃതി ദുരന്തവും നേരിടാന്‍ പോലീസ് എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ട്- ഡിജിപി പറഞ്ഞു. വിവിധ ജില്ലകളിലെ സായുധ പോലീസിനും ആവശ്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
Post Your Comments