അബുദാബി : യു.എ.ഇയിലെ തെളിഞ്ഞ ആകാശത്ത് ധൂമകേതു അഥവാ വാല്‍നക്ഷത്രം ദൃശ്യമാകും. ധൂമകേതു പ്രത്യക്ഷമാകുന്നത് വ്യാഴാഴ്ച അര്‍ധരാത്രിയിലും വെള്ളിയാഴ്ച പുലര്‍ച്ചെയും. ദുബായ് വാനനിരീക്ഷണ വിഭാഗമാണ് ധൂമകേതു ദൃശ്യമാകുന്നതിനെ കുറിച്ച് അറിയിച്ചത്. ധൂമകേതു21 p എന്നാണ് ശാസ്ത്രകാരന്മാര് ഇതിനെ നാമകരണം ചെയ്തിരിക്കുന്നത്.
ദുബായ് വാനനിരീക്ഷണ വിഭാഗം സിഇഒ ഹസന് അല്‍ ഹരീരി ധൂമകേതുവിനെ കുറിച്ച് പ്രതിപാദിക്കുന്നത് ഇങ്ങനെ. ധൂമകേതു എന്നത് വൃത്തികെട്ട മഞ്ഞുകട്ടയാണ്. അതില്‍ വെള്ളവും, വാതകവും, പൊടിയും അടങ്ങിയിരിക്കുന്ന മിശ്രിതമാണ്. വാല്‍നക്ഷത്രം അഥവാ ധൂമകേതു സൂര്യരശ്മിയുടെ അടുത്തെത്തുമ്പോള്‍ അതിലെ ചൂട് തട്ടി വാതകം പുറത്തെയ്ക്ക് എത്തും. ഒരു ചെറിയ പൊട്ടിത്തെറിയോട് കൂടിയാണ് ഈ പ്രതിഭാസം ഉണ്ടാകുക. പൊട്ടിത്തെറിയ്ക്കുമ്പോഴുണ്ടാകുന്ന വെളിച്ചമാണ് നമുക്ക് ഭൂമിയില്‍ നിന്നും കാണാനാകുക. ആറ് വര്‍ഷം കൂടുമ്പോഴാണ് ഈ പ്രതിഭാസം ഉണ്ടാകുക. ബൈനോകുഴല് ഉപയോഗിച്ചോ, ടെലിസ്കോപ്പ് ഉപയോഗിച്ചോ ഈ പ്രതിഭാസം കാണാനാകുമെന്നും ഹസന് അല്‍ ഹരീരി പറഞ്ഞു.
Post Your Comments