തിരുവനന്തപുരം: ശനിയാഴ്ച മുതല്‍ മൂന്നുദിവസം മഴ പെയ്യും തെക്കുകിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാധ്യതയുള്ളതിനാല്‍ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശനിയാഴ്ചയോടെ ലക്ഷദ്വീപിനു സമീപത്തായി ന്യൂനമര്‍ദം രൂപപ്പെടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗത്തിന്റെ വിലയിരുത്തല്‍. ഇത് കൂടുതല്‍ ശക്തിപ്രാപിച്ച് വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ഒമാന്‍ തീരത്തേക്ക് പോകാനാണ് സാധ്യത.
ഇതുമൂലം ശനിയാഴ്ച മുതല്‍ മൂന്നുദിവസം കേരളത്തിലും കൊങ്കണ്‍ മേഖലയിലും ശക്തമായ മഴ ലഭിക്കും. അറബിക്കടല്‍ പ്രക്ഷുബ്ധമായിരിക്കും. മത്സ്യത്തൊഴിലാളികള്‍ ആറുമുതല്‍ കാലാവസ്ഥാ വകുപ്പ് നിര്‍ദേശിക്കുന്ന ദിവസംവരെ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കടലിൽ പോയവര്‍ അഞ്ചിനു മുൻപ് തീരത്തെത്തമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
Post Your Comments