KeralaLatest News

ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന പിണറായി സര്‍ക്കാരിന്റെ ഈ ജനദ്രോഹ നടപടിയെ ചെറുത്തു തോല്‍പ്പിക്കാന്‍ അദ്ദേഹം മുന്നില്‍ത്തന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു; വി എസിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് വിടി ബല്‍റാം

അച്യുതാനന്ദന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നും ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന പിണറായി സര്‍ക്കാരിന്റെ ഈ ജനദ്രോഹ നടപടിയെ ചെറുത്തു തോല്‍പ്പിക്കാന്‍ അദ്ദേഹം മുന്നില്‍ത്തന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: തിരുവനന്തപുരം: ബ്രൂവറി വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്റെ മറുപടിയില്‍ പ്രതികരണവുമായി എംഎല്‍എ വിടി ബല്‍റാം. അച്യുതാനന്ദന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നും ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന പിണറായി സര്‍ക്കാരിന്റെ ഈ ജനദ്രോഹ നടപടിയെ ചെറുത്തു തോല്‍പ്പിക്കാന്‍ അദ്ദേഹം മുന്നില്‍ത്തന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ശ്രീ. വി.എസ് അച്യുതാനന്ദന്റെ ഈ നിലപാടിനെ സ്വാഗതം ചെയ്യുന്നു. മലമ്പുഴയുടെ ജനപ്രതിനിധി എന്ന നിലയില്‍ അല്‍പം വൈകിയാണെങ്കിലും ശക്തമായ നിലപാടാണ് അദ്ദേഹം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന പിണറായി സര്‍ക്കാരിന്റെ ഈ ജനദ്രോഹ നടപടിയെ ചെറുത്തു തോല്‍പ്പിക്കാന്‍ അദ്ദേഹം മുന്നില്‍ത്തന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഇനി നിലപാട് വ്യക്തമാക്കേണ്ടത് സ്ഥലം എം.പിയും ഡിവൈഎഫ്‌ഐ മുന്‍ അഖിലേന്ത്യാ പ്രസിഡണ്ടുമായ എം ബി രാജേഷാണ്.

https://www.facebook.com/photo.php?fbid=10156124789764139&set=a.10150384522089139&type=3&theater

shortlink

Related Articles

Post Your Comments

Related Articles


Back to top button