തിരുവനന്തപുരം: വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്. ബാലഭാസ്കറിന്റെ അകാലവിയോഗം ഏറെ വേദനയുണ്ടാക്കുന്നതാണെന്നും സംഗീത ലോകത്തിന് പ്രതിഭാധനനായ ഒരു കലാകാരനെയാണ് നഷ്ടപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
ബാലഭാസ്കറിന്റെ അകാലവിയോഗം ഏറെ വേദനയുണ്ടാക്കുന്നതാണ്. ഉപകരണ സംഗീതത്തിന്റെ വിസ്മയ സാദ്ധ്യതകള്‍ തെളിയിച്ച വ്യക്തിയായിരുന്നു അദ്ദേഹം. തികഞ്ഞ സാമൂഹ്യപ്രതിബദ്ധതയോടെയാണ് അദ്ദേഹം കലാരംഗത്ത് പ്രവര്‍ത്തിച്ചതെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
വാഹനാപകടത്തില്‍ ഗുരുതരപരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കര്‍ (40) ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്തരിച്ചത്. ബാലഭാസ്കറിന്റെ സംസ്കാരം നാളെ തിരുമലയിലി വീട്ടില്‍ നടക്കും. മകള്‍ തേജസ്വിനിടുയെ മൃതദേഹം സംസ്കരിച്ച വീട്ടില്‍ തന്നെയാണ് ബാലഭാസ്കറിന്റെയും മൃതദേഹം സംസ്കരിക്കുന്നത്.
Post Your Comments