Latest NewsIndia

നടപ്പാത കയ്യേറി കച്ചവടം; കാഴ്ച്ചക്കാരായി അധികൃതർ

ബം​ഗളുരു: കാൽ നടയാത്രക്കാർക്ക് പേടി സ്വപ്നമായി നടപ്പാതകളിലെ കച്ചവടം. വഴിയോരക്കച്ചവടം പൊടിപൊടിക്കുന്നതോടെ കാൽനടയാത്രക്കാർ തിരക്കേറിയ റോഡിലേക്ക് ഇറങ്ങി നടക്കേണ്ടി വരുന്നതു പതിവ് കാഴ്ച. നിരോധിത മേഖലകളിൽ പോലും അധികൃതരുടെ മൗനാനുവാദത്തോടെയാണു വഴിയോര കച്ചവടം നടക്കുന്നത്.

നടപ്പാത കയ്യേറി കച്ചവടം ചെയ്യുന്നവരെ സിറ്റി ട്രാഫിക് പൊലീസിന്റെയും ബിബിഎംപിയുടേയും നേതൃത്വത്തിൽ കണ്ടെത്തി കയ്യേറ്റങ്ങൾ ഇടയ്ക്കിടെ ഒഴിപ്പിക്കുമെങ്കിലും ദിവസങ്ങൾക്കുള്ളിൽ ഇവ തിരിച്ചെത്തുന്നതാണു പതിവ്. വഴിയോര കച്ചവടം നിരോധിച്ച ടെൻഡർ ഷുവർ റോഡുകളിൽ പോലും സമീപകാലത്തു ടാർപോളിൻ ഷീറ്റ് വലിച്ചുകെട്ടി തട്ടുകടകൾ ആരംഭിച്ചിട്ടുണ്ട്. സ്കൂൾ വിദ്യാർഥികളടക്കം റോഡിലിറങ്ങി നടക്കുന്നതിനാൽ അപകടങ്ങളിൽ വർധനയും ഉണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button