സിയൂള്‍: ഉത്തര – ദക്ഷിണ കൊറിയയിൽ നിന്നുള്ള സൈനികർ സംയുക്തമായി അതിര്‍ത്തി മേഖലയില്‍ കുഴിച്ചിട്ടിരിക്കുന്ന ബോംബുകളും സ്ഫോടകവസ്തുക്കളും നീക്കം ചെയ്യാനാരംഭിച്ചു. 155 മൈല്നീളത്തിലും രണ്ടരമൈല്‍ വീതിയിലുമുള്ള സൈനികരഹിതമേഖലയിലും പരിസരത്തുമായി 20ലക്ഷം മൈനുകള്‍( കുഴിബോംബുകള്‍) ഉണ്ടെന്നാണു കണക്കാക്കുന്നത്.
പ്യോഗ്യാംഗും സിയൂളും സംയുക്തമായി ആരംഭിച്ച ഡീമൈനിംഗ്(കുഴിബോംബ് നീക്കം ചെയ്യല്‍) ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തും. വൈകാതെ സമാധാന ചര്‍ച്ചകള്‍ക്കായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പ്യോഗ്യാംഗ് സന്ദര്‍ശിക്കാനിരിക്കേയാണ് ഡീമൈനിംഗ് നടപടികള്‍ക്കു രണ്ടു കൊറിയകളും തുടക്കം കുറിച്ചത്.
Post Your Comments