ജപ്പാൻ: ചുമഗുളികവായിലിട്ട വനിതാ അംഗത്തെ പുറത്താക്കി. നഗരസഭായോഗത്തില്‍ ചുമഗുളികവായിലിട്ടു പ്രസംഗിച്ച വനിതാ അംഗത്തെയാണ് പുറത്താക്കിയത്. ജപ്പാനിലെ കുമാമോട്ടോ സിറ്റി അസംബ്ളിയില്‍ നിന്നാണ് അംഗം യുകാ ഓഗാട്ടയെ പുറത്താക്കിയത്. യോഗത്തിനിടെ സംസാരിക്കുമ്പോള്‍ വായില്‍ എന്തോ ഉണ്ടെന്ന് കണ്ട് ചെയര്മാന് ചോദിച്ചു. ചുമയായതിനാല്‍ അതിനുള്ള മരുന്നാണെന്നായിരുന്നു മറുപടി.
ജപ്പാനിനിലെ ചില നിയമങ്ങളനുസരിച്ച് അസംബ്ളിയോഗത്തില് ഒന്നും തിന്നാനോ കുടിക്കാനോ നിയമമില്ലെന്നതിനാല് ഇത് കുറ്റമാണെന്ന് അംഗങ്ങള്‍ ആരോപിച്ചു. യോഗം നിര്‍ത്തിവച്ച് പ്രശ്നം ചര്‍ച്ച ചെയ്ത ചെയര്മാന് യോഗത്തില്‍ ഇത് അനുവദിക്കാനാവില്ലെന്നും യുക മാപ്പെഴുതി നല്‍കണമെന്നും നിര്‍ദ്ദേശിച്ചു. ഇതിന് അവര്‍ വിസമ്മതിച്ചു. തുടര്‍ന്നാണ് യുകയെ പുറത്താക്കിയത്.
ഇതിന് സമാനമായി കഴിഞ്ഞവര്‍ഷം ഏഴുമാസം പ്രായമുള്ള കുട്ടിയെ സഭയില്‍ കൊണ്ടുവന്നതിനും യുക നടപടി നേരിട്ടിരുന്നു. അസംബ്ളിമന്ദിരത്തില് കുട്ടികളെ സംരക്ഷിക്കുന്ന കേന്ദ്രം വേണമെന്നും മുലയൂട്ടാന്‍ അനുവാദം വേണമെന്നും ആവശ്യപ്പെട്ടത് അനുവദിക്കാതിരുന്നതിലുള്ള പ്രതിഷേധമായിരുന്നു ഇത്.
Post Your Comments