ഡംഡം: കൊല്‍ക്കത്തയിലുണ്ടായ ഉഗ്ര സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത് എട്ടു വയസുകാരന്. കൊല്‍ക്കത്തയുടെ വടക്കന്‍ മേഖലയിലെ പച്ചക്കറിച്ചന്തയിലാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഡംഡം പോലീസ് സ്റ്റേഷന് പരിധിയിലുള്ള കാസിപുരയിലെ ബഹുനില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കടയ്ക്ക് മുന്നില്‍ രാവിലെ ഒമ്പതിനാണ് സ്ഫോടനമുണ്ടായത്. സമീപത്തെ കടകളും ചന്തയിലെ നടപ്പാതയും സ്ഫോടനത്തില്‍ ഭാഗികമായി തകര്‍ന്നു.
അതേസമയം സ്ഫോടനം നടത്തിയവരുടെ ലക്ഷ്യം താനായിരുന്നെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും സൗത്ത് ഡംഡം മുന്‍സിപ്പാലിറ്റി ചെയര്‍മാനുമായ പഞ്ചുഗോപാല്‍ പറഞ്ഞു. ബിജെപിയാണ് ഇതിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. സ്ഫോടനകാരണം ഇനിയും വ്യക്തമായിട്ടില്ല. അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.
Post Your Comments