KeralaLatest News

സിപിഎം നേതാക്കള്‍ക്ക് പാര്‍ട്ടിയുടെ ശാസന : മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കരുതെന്ന താക്കീതും

തിരുവനന്തപുരം ; സിപിഎം നേതാക്കള്‍ക്ക് പാര്‍ട്ടിയുടെ ശാസന. സംസ്ഥാന സമ്മേളനത്തിനിടെ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിച്ച നേതാക്കള്‍ക്കെതിരെയാണ് പാര്‍ട്ടിയുടെ പാര്‍ട്ടിയുടെ പരസ്യശാസന ഉണ്ടായത്. അതേസമയം നേതാക്കള്‍ക്കെതിരെ വലിയ നടപടി എടുക്കില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കി. മാദ്ധ്യമപ്രവര്‍ത്തകരോട് മിണ്ടരുതെന്ന താക്കീതോടെയാണ് പുതിയ തീരുമാനം.

സിപിഎം സംസ്ഥാന സമിതിയംഗം എം എം ലോറന്‍സ്,രാജു എബ്രഹാം എം എല്‍ എ,കൊല്ലം ജില്ലാ കമ്മിറ്റിയംഗം പികെ ഗോപന്‍,പത്തനംതിട്ട ജില്ലയിലെ ഒരു ഏരിയ സെക്രട്ടറി എന്നിവര്‍ക്കാണ് സിപിഎമ്മിന്റെ മൗനാചരണ ശിക്ഷ.

തൃശൂരില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടും,വാര്‍ത്തകളും ചോര്‍ന്നതിനെ പറ്റിയുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി പാര്‍ട്ടി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പത്ത് മാദ്ധ്യപ്രവര്‍ത്തകരുടെ ഫോണ്‍ നമ്പര്‍ ശേഖരിച്ചു.

പിന്നീട് ഇവരുടെ കാള്‍ ലിസ്റ്റ് പരിശോധിച്ചു ഇതിന്റെ അടിസ്ഥാനത്തില്‍ മാദ്ധ്യമപ്രവര്‍ത്തകരുമായി സംസാരിച്ച അഞ്ച് നേതാക്കളോട് വിശദീകരണം തേടി. നേതാക്കളുടെ മറുപടി സംസ്ഥാന സെക്രട്ടേറിയേറ്റ് പരിശോധിച്ചു. തെറ്റ് ആവര്‍ത്തിക്കരുതെന്ന താക്കീത് നല്‍കി നടപടി അവസാനിപ്പിക്കാനായിരുന്നു സെക്രട്ടേറിയേറ്റ് നിര്‍ദേശം.സംസ്ഥാന സമിതിയും ഇത് അംഗീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button