സിപിഎം സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ എറണാകുളം പബ്ലിക് ലൈബ്രറിയില്‍ നടത്തതാനിരുന്ന പ്രഭാഷണ പരമ്പരകള്‍ ഉപേക്ഷിച്ചു. പ്രധാനമന്ത്രിയായിരുന്ന വാജ് പേയ്, സിപിഎം മുന്‍നേതാവും ലോകസഭാ സ്പീക്കറുമായ സോമനാഥ് ചാറ്റര്‍ജി എന്നിവരെക്കുറിച്ചുള്ള അനുസ്മരണ പ്രഭാഷണമായിരുന്നു നടത്താനിരുന്ന നാല് പ്രഭാഷണങ്ങളില്‍ രണ്ടെണ്ണം. ഗാന്ധിജി – അംബേദ്ക്കര്‍ , ചെമ്മനം ചാക്കോ എന്നിവര്‍ക്കായുള്ള അനുസ്മരണ ചടങ്ങില്‍ വാജ് പേയ്യെയും സോമനാഥ് ചാറ്റര്‍ജിയെയും കൂടി ഉള്‍പ്പെടുത്തി അനുസ്മരണം നടത്തുന്നതില്‍ ഒരു വിഭാഗം പ്രതിഷേധിച്ചതിനാലാണ് സംഘാടകര്‍ ചടങ്ങ് വിലക്കിയത്.
ആര്‍എസ്എസ് നേതാവ് ഇ എന്‍ നന്ദകുമാര്‍ ആയിരുന്നു, വാജ് പേയ്യെകുറിച്ചുള്ള പ്രഭാഷണത്തിനായി ക്ഷണിക്കപ്പെട്ടിരുന്നത്. ഒപ്പം സോമനാഥ് ചാറ്റര്ജിയെക്കുറിച്ചുള്ള പ്രഭാഷണത്തിന് രാഷ്ട്രീയ നിരീക്ഷകനും മുന്‍ സിപിഎം, എം എല്‍ എ യുമായാ സെബാസ്റ്റ്യന്‍ പോള്‍ ആയിരുന്നു മുഖ്യപ്രഭാഷകനായി ക്ഷണിക്കപ്പെട്ടത്. തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്തായ ഒരാളുടെ അനുസ്മരണം പാര്‍ട്ടിപ്രവര്‍ത്തകര്‍ നടത്തുന്നത് ശരിയല്ലെന്ന കണ്ടെത്തലാണ് പരിപാടിയെ എതിര്‍ത്ത നേതാക്കള്‍ പറയുന്നത്. ഗാന്ധിജി – അംബേദ്ക്കര്‍ തുടങ്ങിയവരുടെ അനുസ്മരണ പ്രഭാഷണത്തിനായി സണ്ണി കപിക്കാടിനെയും, ചെമ്മനം ചാക്കോയുടെ അനുസ്മരണ പ്രഭാഷണത്തിനായി എം തോമസ് മാത്യുവിനേയും ക്ഷണിച്ചിരുന്നു.
Post Your Comments