KeralaLatest News

വിലകുറഞ്ഞ മേ‍ൻമയുള്ള ജയിൽ വിഭവങ്ങൾ, കൊടുക്കുന്നത് നിലവാരം കുറഞ്ഞ പ്ലാസ്റ്റിക്കിൽ

ചേയ്ഞ്ച് ഇൻ ആറ്റിറ്റ്യൂഡ്, ലൈഫ്, ഹെൽത്ത് ആൻഡ് ടേസ്റ്റ് എന്ന ഫുഡ് ഫോർ ഫ്രീഡം പദ്ധതിയുടെ പരസ്യവാചകത്തിന്റെ ​ഗുണം ഭക്ഷണം നൽകുന്ന കാര്യത്തിലും വേണമെന്നാണ് ജനങ്ങളുടെ ആവശ്യം

തിരുവനന്തപുരം: വിലകുറഞ്ഞ മേ‍ൻമയുള്ള ജയിൽ വിഭവങ്ങൾ ഒരുക്കുകയും അത് കൊടുക്കുന്നത് നിലവാരം കുറഞ്ഞ പ്ലാസ്റ്റിക്കിലും. വിലക്കുറവിൽ ഭക്ഷണം കിട്ടുന്നതിനാൽ പ്രചാരം നേടിയ ജയിൽ വിഭവങ്ങൾ നിലവാരം കുറഞ്ഞ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞുകൊടുക്കുന്നതിനെതിരെ പ്രതിഷേധം.

നല്ല ഭക്ഷണം നൽകി ജയിൽ വകുപ്പിന്റെ ഫുഡ് ഫോർ ഫ്രീഡം പദ്ധതിയുടെ വിൽപനശാലയായ പൂജപ്പുരയിലെ കഫ്റ്റീരിയയിൽ ചൂടു മരച്ചീനിയും ചമ്മന്തിയും പല അനുബന്ധ വിഭവങ്ങളും തരം താണ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു കൊടുക്കുന്നതിനെതിരെയാണു പരാതി രൂക്ഷമായിരിക്കുന്നത്.

കനം കുറഞ്ഞ കവറുകൾ വിൽക്കുന്നതു പോലും കുറ്റകരമാക്കിയ നഗരത്തിലാണു ജയിൽ വകുപ്പ് അറിഞ്ഞോ അറിയാതെയോ ഇത്തരമൊരു നിയമലംഘനം നടത്തി അനാരോഗ്യകരമായ ഭക്ഷണവിൽപന നടത്തുന്നത്. ചേയ്ഞ്ച് ഇൻ ആറ്റിറ്റ്യൂഡ്, ലൈഫ്, ഹെൽത്ത് ആൻഡ് ടേസ്റ്റ് എന്ന ഫുഡ് ഫോർ ഫ്രീഡം പദ്ധതിയുടെ പരസ്യവാചകത്തിന് ചേരാത്ത രീതിയിലാണ് ഇപ്പോൾ പല ഭക്ഷണങ്ങളും നൽകുന്നതെന്നന്നും അതിൽ മാറ്റം വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button