Latest NewsKerala

യുവ കശുവണ്ടി വ്യവസായിയുടെ ഭൗതിക ശരീരവുമായി ദേശീയ പാത ഉപരോധിച്ചു

കൊല്ലം•കേരള കശുവണ്ടി വ്യവസായ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കശുവണ്ടി വ്യവസായത്തിലെ പ്രതിസന്ധിമൂലം കടക്കെണിയിൽ അകപ്പെട്ട് ആത്മഹത്യ ചെയ്ത ശ്രീ . ബിനുരാജ് ( 45 ) കർഡിയം കാഷ്യു കമ്പനി, കൊല്ലം ഉടമയുടെ ഭൗതിക ശരീരം കൊല്ലം ചിന്നക്കട നാഷണൽ ഹൈവേ റോഡിന് കുറുകെ മണിക്കൂറുകളോളം പൊതുദർശനത്തിന് വച്ചു ആദരാഞ്ജലികൾ അർപ്പിച്ച് നൂറുകണക്കിന് വ്യവസായികളും തൊഴിലാളികളും പ്രതിഷേധം രേഖപെടുത്ത . തുടർന്ന് വൻ വാഹനജാഥയായി കേരളപുരത്തെ മരണപ്പെട്ട വ്യവസായിയുടെ വസതിയിലെത്തി അനുശോചനവും രേഖപെടുത്തി.

കശുവണ്ടി വ്യവസായത്തിലെ പ്രതിസന്ധികളെപ്പറ്റിയും വ്യവസായികൾ ആത്‍മഹത്യ ചെയ്യും എന്നുള്ള മുന്നറിയിപ്പ് നൽകിയിട്ടും വകുപ്പ് മന്ത്രിയുടെ മണ്ഡലത്തിൽ ത്തന്നെ നടന്ന ഈ വ്യവസായിയുടെ ആത്മഹത്യയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് വകുപ്പ് മന്ത്രി രാജിവക്കുക. സർക്കാർ അനാസ്ഥമൂലം ആത്‍മഹത്യ ചെയ്‌ത വ്യവസായിയുടെ കുട്ടികളുടെ വിദ്യാഭ്യാസവും കുടുംബത്തിന്റെ ഉത്തരവാദിത്വവും സർക്കാർ ഏറ്റെടുക്കക.സർക്കാർ അനാസ്ഥമൂലം ആത്മഹത്യ ചെയ്യേണ്ടിവന്ന വ്യവസായിയുടെ ഭാര്യക്ക് സർക്കാർ ജോലി നൽകുക. വ്യവസായികളുടെയും കുടുംബങ്ങളുടെ ആത്‍മഹത്യ കൂടുവാനുള്ള ഈ സാഹചര്യത്തിൽ വ്യവസായ മേഖലയെ സംരക്ഷിക്കുന്നതിനായി അടിയന്തിര സാമ്പത്തിക പാക്കേജ് അനുവദിച്ചു സർഫാസി ആക്ട് മുൻ നിർത്തി ധനകാര്യ സ്ഥാപനങ്ങൾ നടത്തുന്ന കിരാത നടപടികളിൽ നിന്നും വ്യവസായികളെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കേരള കശുവണ്ടി വ്യവസായ സംയുക്ത സമരസമിതിയുടെ സംസ്ഥാന കൻവീനർ രാജേഷ്. കെ സംസ്ഥാന പ്രസിഡന്റ് ഐ. നിസാമുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പത്ര സമ്മേളനത്തിൽ കേന്ദ്ര-കേരള സർക്കാറുകളോട് ഉന്നയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button