കൊല്‍ക്കത്ത: വിഷ്വല്‍ ആര്‍ട്ടിസ്റ്റ് അനികേത് മിത്ര വരച്ച ദുര്‍ഗ്ഗാദേവി ബന്ധപ്പെട്ട ചിത്രം വിവാദമാകുന്നു. സാനിറ്ററി പാഡില്‍ രക്തമൊഴുകുന്ന താമരയാണ് അനികിത് മിത്ര വരച്ച ചിത്രം. ദുര്‍ഗ്ഗാ ദേവിയുടെ ചിത്രങ്ങള്‍ കൊണ്ടാണ് പശ്ചാത്തലം അലങ്കരിച്ചത്. ദുര്‍ഗപൂജയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഈ വിവാദ ചിത്രം വിവാദങ്ങള്‍ക്ക് വഴിയൊരുക്കുന്നത്.
ദുര്‍ഗാ പൂജാ ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന ആര്‍ത്തവമുളള സ്ത്രീയെ ആണ് താന്‍ ചിത്രത്തില്‍ ഉദ്ദേശിച്ചതെന്ന് മിത്ര വ്യക്തമാക്കി. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ മിത്രയെ അനുകൂലിച്ചതും പ്രതികൂലിച്ചതും സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. അതേസമയം മറ്റുള്ളവര്‍ പറയുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും പിന്തുണയ്ക്കുന്നവരുടെ വാക്കുകളില്‍ സന്തുഷ്ടനാണെന്നും മിത്ര പറഞ്ഞു.
വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് സ്ത്രീകള്‍ക്ക് ആര്‍ത്തവ സമയത്ത് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് സുപ്രീംകോടതി ഈ കഴിഞ്ഞ സെപ്തംബര്‍ 28ന് റദ്ദാക്കിയത്.
Post Your Comments