CinemaMollywoodEntertainment

കോടികള്‍ മുടക്കിയ മമ്മൂട്ടി സിനിമയ്ക്ക് സംഭവിച്ചത് അറിയാമല്ലോ?; അന്ധവിശ്വാസത്തെ അതീജീവിച്ച് അന്ധഗായകന്‍റെ കഥ അത്ഭുതമാക്കിയ വിനയന്റെ വെളിപ്പെടുത്തല്‍!!

കലാഭവന്‍ മണിയെ നായകനാക്കി ഒരു അന്ധന്റെ കഥ പറയാന്‍ തീരുമാനിച്ച വിനയന് അത്ര നല്ല പ്രതികരണമല്ല പലരില്‍ നിന്നും ലഭിച്ചത്

വിനയന്റെ സിനിമാ ജീവിതത്തില്‍ ഏറെ വഴിത്തിരിവായ ചിത്രങ്ങളില്‍ ഒന്നാണ് ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’. ജെ. പള്ളാശ്ശേരിയും, വിനയനും ചേര്‍ന്ന് രചന നിര്‍വഹിച്ച ചിത്രം 1999-ലാണ് പുറത്തിറങ്ങുന്നത്. വിനയനാണ് ചിത്രം ആദ്യം നിര്‍മ്മിക്കാനിരുന്നത്. കലാഭവന്‍ മണിയെ നായകനാക്കി ഒരു അന്ധന്റെ കഥ പറയാന്‍ തീരുമാനിച്ച വിനയന് അത്ര നല്ല പ്രതികരണമല്ല പലരില്‍ നിന്നും ലഭിച്ചത്. സിനിമാ പരാജയപ്പെടുമെന്നായിരുന്നു ചിലരുടെ വാദം.

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയെക്കുറിച്ച് വിനയന്‍ 

‘സിനിമ പ്രഖ്യാപിക്കുമ്പോള്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നു, ചിത്രം പരാജയപ്പെടുമെന്നായിരുന്നു പലരും എന്നോട് പറഞ്ഞത്, അത് കൊണ്ട് തന്നെ എനിക്ക് വാശിയായി, ചിത്രത്തിന്റെ സംഗീത സംവിധായകനായ മോഹന്‍ സിത്താരയെ വിളിച്ചു കര്‍ക്കിട മാസത്തിലെ കറുത്ത വാവില്‍ സിനിമയുടെ കമ്പോസിംഗ് ആരംഭിച്ചു.

‘വാസന്തിയും ലക്ഷ്മിയും’ സിനിമ ചെയ്യുമ്പോള്‍ തൊടുപുഴ ഭാഗ്യം ഇല്ലാത്ത ലൊക്കേഷനായിരുന്നു. തൊടുപുഴ ‘കാഞ്ഞാര്‍’ പാലത്തിനു താഴെ സിനിമയുടെ ചില ഭാഗങ്ങള്‍ ചിത്രീകരിക്കാന്‍ ആരംഭിച്ചപ്പോള്‍ സിനിമയുടെ നിര്‍മ്മതാവില്‍ ഒരാളായ വിന്ധ്യന്‍ എന്റെ കാലു പിടിച്ചു പറഞ്ഞു, ‘വിനയാ ദയവു ചെയ്തു ഇവിടെ ഷൂട്ട്‌ ചെയ്യരുത്, കോടിക്കണക്കിന് രൂപ മുടക്കി എടുത്ത മമ്മൂട്ടിയുടെ പുറപ്പാടൊക്കെ ഇവിടെ ചിത്രീകരിച്ച് പരാജയപ്പെട്ടതാണ്. ഇതൊരു ഭാഗ്യമില്ലാത്ത ലൊക്കേഷനാണ്, ‘ഇവിടുത്തെ നാട്ടുകാര്‍ ഇത് കേള്‍ക്കരുതെന്നായിരുന്നു’ ഞാന്‍ പറഞ്ഞത്, ഇത് അവരുടെ മണ്ണാണ്, പിന്നീടു തൊടുപുഴ ഭാഗ്യ ലൊക്കേഷനായി മാറി. തൊടുപുഴയെ കോടാമ്പക്കമാക്കി മാറ്റിയ എന്നെ പ്രശംസിച്ച് അന്ന് പി.ജെ ജോസഫ് എനിക്ക്  സ്വീകരണമൊക്കെ നല്‍കിയിരുന്നു, പിന്നീടു വിക്രമിനെ നായകനാക്കി ‘കാശി’ എന്ന ചിത്രവും, കരുമാടിക്കുട്ടനും ചിത്രീകരിച്ച് തൊടുപുഴയുടെ പേരിലുള്ള സിനിമക്കാരുടെ അന്ധവിശ്വാസം ഞാന്‍ ഇല്ലാതാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button