Latest NewsKerala

തൃശൂരില്‍ ഒരുമാസം പഴക്കമുള്ള അജ്ഞാത മൃതദേഹം

മൃതദേഹം പുരുഷന്‍റേതാണെന്നാണ് പ്രാഥമിക നിഗമനം.

തൃശൂര്‍: തൃശ്ശൂര്‍ കുന്നംകുളത്ത് ചൂണ്ടല്‍ പാലത്തിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. പ്രദേശത്തെ പറമ്പിലെ മോട്ടോര്‍ പുരയില്‍ കണ്ടെത്തിയ മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതര സംസ്ഥാന തൊഴിലാളിയുടേതാണ് മൃതദേഹമെന്ന് സംശയിക്കുന്നു. മൃതദേഹം പുരുഷന്‍റേതാണെന്നാണ് പ്രാഥമിക നിഗമനം.

പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമേ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടാകൂ. മോട്ടോര്‍ പുരയില്‍ നിന്നും ഒരു കാവി വസ്ത്രം കിട്ടിയിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലമായതിനാല്‍ ആരെങ്കിലും മദ്യപിക്കാനായി എത്തിയകാമെന്നും പോലീസ് പറയുന്നു.

പ്രളയത്തിന് മുമ്പ് മരണം നടന്നുകാണുമെന്നും അതിനാലാകാം നാട്ടുകാര്‍ അറിയാന്‍ വൈകിയതെന്നും പോലീസ് പറയുന്നു. മൂന്നു മാസത്തിന് മുമ്പ് പറമ്പിന് തൊട്ടടുത്ത് ഒരു മൃതദേഹം കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. ഈ സംഭവത്തിലും അന്വേഷണം തുടരുകയാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button