Latest NewsKerala

മൂന്ന് പെണ്‍കുട്ടികളെ അര്‍ധരാത്രിയില്‍ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയി : ടവര്‍ ലൊക്കേഷന്‍ പൊലീസ് നിരീക്ഷണത്തില്‍

കൊല്ലം: : മൂന്നുപെണ്‍കുട്ടികളെ അര്‍ധരാത്രിയില്‍ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയി. കൊല്ലത്താണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ ഉള്‍പ്പെടെ മൂന്ന് പെണ്‍കുട്ടികളെയാണ് കൊട്ടിയം പോലീസ് പരിധിയിലെ ചെറിയേല ഭാഗത്ത് നിന്നും ഞായറാഴ്ച അര്‍ധരാത്രിയോടെ രണ്ട് പേര്‍ ചേര്‍ന്ന് ഓട്ടോറിക്ഷയില്‍ കടത്തി കൊണ്ടുപോയത്.

ഇതില്‍ രണ്ടു പേര്‍ സഹോദരിമാരുടെ മക്കളും ഒരാള്‍ അവരുടെ അയല്‍വാസിയുമാണ്. ഒരാള്‍ 19 വയസുകാരിയും മറ്റ് രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരുമാണ്. പരവൂര്‍ കലയ്ക്കോട് സ്വദേശികളായ ദീപുവും ഉല്ലാസും ചേര്‍ന്നാണ് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് സംശയിക്കുന്നു.

ഞായറാഴ്ച അര്‍ധരാത്രി ഒരു മണിക്കുശേഷം മുഖത്തലക്ഷേത്ര പരിസരത്ത് നിന്നാണ് പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോയത്. ഇവരുടെ ഫോണില്‍ പോലീസ് ബന്ധപ്പെട്ടപ്പോള്‍ തിങ്കളാഴ്ച രാവിലെ പെണ്‍കുട്ടികളില്‍ ഒരാള്‍ ഫോണെടുത്ത് രഹസ്യമായി സംസാരിച്ചു. ദീപുവിന്റെ വീട്ടിലാണ് തങ്ങള്‍ ഉള്ളതെന്നും രക്ഷിക്കണമെന്നും പറഞ്ഞ പെണ്‍കുട്ടിക്ക് സ്ഥലം കൃത്യമായി പറയാന്‍ കഴിഞ്ഞില്ല.

ദീപുവും ഉല്ലാസും ഉറക്കമായിരുന്നപ്പോഴാണ് ഈ പെണ്‍കുട്ടി പോലീസുമായി സംസാരിച്ചത്. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫായി. കൃത്യമായ ടവര്‍ ലൊക്കേഷന്‍ വച്ച് പെണ്‍കുട്ടികളെ കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button