റിയാദ്: സൗദിയില്‍ പ്രവാസികള്‍ കൂടുതലായും തൊഴിലെടുക്കുന്ന ഈ മേഖലയിലും സ്വദേശിവത്ക്കരണം ഏര്‍പ്പെടുത്തി. നിരവധി പ്രവാസികള്‍ തൊഴില്‍ ചെയ്യുന്ന മത്സ്യബന്ധന മേഖലയിലാണ് സ്വദേശിവത്കരണം പ്രാബല്യത്തിലായത്. മീന്‍പിടിക്കാന്‍ പോകുന്ന ഓരോ ബോട്ടിലും ചുരുങ്ങിയത് ഒരു സ്വദേശിയെയെങ്കിലും നിയമിക്കണം.
സൗദി പൗരന്മാരെ നിയമിക്കാത്ത ബോട്ടുകളെ ഞായറാഴ്ച കടലില്‍ ഇറങ്ങാന്‍ അനുവദിച്ചിരുന്നില്ല. സ്വദേശികളെ നിയമിക്കാത്തതിനാല്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ജോലി ചെയ്യുന്ന ബോട്ടുകള്‍ ആദ്യദിവസം ജുബൈല്‍ ഹാര്‍ബറില്‍ നിന്ന് മീന്‍ പിടിക്കാന്‍ പോയിട്ടില്ല.
പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലാണ് മീന്‍പിടിത്ത ബോട്ടുകളിലെ സ്വദേശിവത്കരണം നടപ്പാക്കുന്നത്. രാജ്യത്തെ എല്ലാ ഫിഷിങ് ഹാര്‍ബറുകളിലും പരിശോധന നടന്നു.ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായാണ് സ്വദേശിവത്കരണം നടപ്പാക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. .
Post Your Comments