Latest NewsIndia

വാഹനം നിര്‍ത്താതെപോയ ആപ്പിള്‍ എക്സിക്യൂട്ടീവിനെ വെടിവച്ച് കൊന്ന സംഭവം: രണ്ട് പൊലീസുകാരെ പിരിച്ചുവിട്ടു

ശനിയാഴ്ച പുലര്‍ച്ചെയാണ് ആപ്പിള്‍ കമ്പനി സെയില്‍ മാനേജര്‍ വിവേക് ചൗധരിയെ (38) ഉത്തര്‍പ്രദേശ് പൊലീസ് വെടിവെച്ചു കൊന്നത്

ലക്‌നൗ: പരിശോധനയ്ക്കായി വാഹനം കൈകാണിച്ചപ്പോള്‍ നിര്‍ത്താതെപോയ ആപ്പിള്‍ എക്‌സിക്യൂട്ടിവ് വിവേക് ചൗധരിയെ വെടിവെച്ച് കൊന്ന സംഭവത്തില്‍ രണ്ട് പോലീസുകാരെ പിരിച്ചുവിട്ടു. കതൂടാതെ ഇയാളുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ശനിയാഴ്ച പുലര്‍ച്ചെയാണ് ആപ്പിള്‍ കമ്പനി സെയില്‍ മാനേജര്‍ വിവേക് ചൗധരിയെ (38) ഉത്തര്‍പ്രദേശ് പൊലീസ് വെടിവെച്ചു കൊന്നത്. നിര്‍ത്താതെ വാഹനം ഓടിച്ചുപ്പോയതിനെ തുടര്‍ന്നാണ് വടിവെച്ചതെന്നാണ് പോലീസിന്റെ വാദം. എ്ന്നാല്‍ കൂടെയുണ്ടായിരുന്ന് വിവേകിന്റെ സുഹൃത്ത് സനാ ഖാന്‍ ഇത് നിഷേധിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിനെ അന്വേഷണത്തിന് ഉത്തരവിട്ടത്.

കൊലപാതകത്തെ ന്യായീകരിച്ച് ഉത്തര്‍ പ്രദേശ് ജലസേചന വകുപ്പു മന്ത്രി ധരംപാല്‍ സിംഗും രംഗത്തെത്തി. ‘ബുള്ളറ്റുകളേല്‍ക്കുന്നത് ക്രിമിനലുകള്‍ക്കു മാത്രമാണ്. സമാജ് വാദി പാര്‍ട്ടിയുടെ ഭരണകാലത്തുണ്ടായ ‘ഗുണ്ടാരാജാ’ണ് പ്രശ്‌നമുണ്ടാക്കുന്നത്. ബാക്കിയെല്ലാം സാധാരണ നിലയിലാണ്. ക്രിമിനലുകളുടെ കാര്യത്തില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചകള്‍ക്കും തയ്യാറല്ലെന്ന്’ മന്ത്രി പറഞ്ഞു.

സംഭവത്തില്‍ നടപടി എടുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് നേരത്തേ ആവശ്യപ്പെട്ടിരുന്നു. രാജ്നാഥ് സിങ്ങിന്റെ ലോക്സഭാ മണ്ഡലമാണ് ലക്‌നൗ.

shortlink

Related Articles

Post Your Comments

Related Articles


Back to top button