റാന്നി: പ്രളയത്തിനുശേഷം റാന്നിയിലെ വ്യാപാര മേഖല ഇതുവരെ തകര്‍ച്ചയില്‍ നി്ന്നും കരകയറിയിട്ടില്ല്. സര്‍ക്കാര്‍ പ്രഖ്യാപിച്ച പലിശ രഹിത വായ്പ
പ്രതീക്ഷിച്ചിരിക്കുന്ന ഇവര്‍ക്ക് കൂനിന്‍നേല്‍ കുരുവാവുകയാണ് മൊറൊട്ടൊാറിയ പ്രഖ്യാപനവും. മൊറൊട്ടോറിയം നിലനില്‍ക്കെ വായ്പ തിരിച്ചടയ്ക്ക്ണമെന്നാവശ്യപ്പെട്ട് ബാങ്കുകള്‍ ഇപ്പോഴും വ്യാപാരികള്‍ക്ക് നോട്ടീസ് അയക്കുന്നുണ്ട്. തങ്ങള്‍ക്കുണ്ടാാകുന്ന് അവഗണനകള്‍ക്കെതിരെ കളക്ട്രേറ്റിനു മുന്നില്‍ അനിശ്ചിതകാല സമരം നടത്താനാണ് വ്യാപാരികളുടെ തീരുമാനം.
പ്രളയത്തില്‍ രണടര കോടിയോളം രൂപയുടെ നഷ്ടമാണ് റാന്നിയിലെ വസ്ത്ര വ്യാപാരിയായ എബി സ്റ്റീഫന് ഉണ്ടായത്. ഇയാളുടെ ഉടമസ്ഥയിലുള്ള ബേക്കറി, ഫര്‍ണിച്ചര്‍ഷോപ്പ്, ചെരുപ്പ് കട തുടങ്ങിയ ഏഴു കടകളും പ്രളയത്തില്‍ മുങ്ങിപ്പേ്ായിരുന്നു. ഇത്രയികം നാശനഷ്ടം സംഭവിച്ചതിനിടയിലാണ് എബിയുടെ അമ്മ ലീലാമ്മ സ്റ്റീഫന്റെ പേരില്‍ എടുത്ത വായ്പാ തുക തിരിച്ചടയ്ക്കണമെന്ന നോട്ടീസ് ലഭിക്കുന്നത്. റാന്നി സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും വായ്പ എടുത്ത 15 ലക്ഷം രൂപ പലിശ സഹിതം ഒക്ടോബര്‍ 30നകം തിരിച്ചടയക്കണമെന്നാാണ് നോട്ടീസ്്. എന്നാല്‍ മൊറൊട്ടോറിയത്തെ കുറിച്ച് ബാങ്കില്‍ അന്വേഷിച്ചപ്പോള്‍ ിതു സംബന്ധിച്ച അറിയിപ്പ് കിട്ടിയില്ല എന്നായിരുന്നു മറുപടി.
സമാനമായ ദുരിതങ്ങള്‍ അനുഭവിക്കുന്ന നിരവധി പേരാണ് റാന്നിയിലുള്ളത്. വായ്്പ, ഇന്‍ഷൂറന്‍സ് തുടങ്ങിയവയെ കുറിച്ച് ബാങ്കുകളില്‍ അന്വേഷിക്കുമ്പോള്‍ അധികൃതര്‍ കൈമലര്‍ത്തുകയാണ്. പളയത്തില്‍ നശിച്ച സ്റ്റോക്ക് കൂട്ടിയിട്ട് കത്തിക്കുന്ന വസ്ത്രവ്യാപാരികളെയും റാന്നിയില്‍ കണ്ടു. ദുരന്തബാധിതരായ വ്യാപാരികള്‍ക്ക് പലിശ രഹിത വായ്പയായി പത്ത് ലക്ഷം രൂപ അനുവദിക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ പലിശയോടുകൂടി പോലും പുതിയ വായ്പ അനുവദിക്കാന്‍ ബാങ്കുകള്‍ തയ്യാറാവുന്നില്ല.
Post Your Comments