ആറ്റിങ്ങല്‍: നാല്പതിലേറെ വര്‍ഷത്തെ പഴക്കമുള്ള കൊട്ടിയോട് അയ്യപ്പക്ഷേത്രം ആറ്റിങ്ങല്‍ നഗരസഭ അധികൃതര്‍ തകര്‍ത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ പുനര്‍നിര്‍മിച്ച ക്ഷേത്രവും പുന പ്രതിഷ്ഠ നടത്തിയ വിഗ്രഹവും ഇന്നലെ പുലര്‍ച്ചെ വീണ്ടും തകര്‍ത്തു. രാവിലെ ആയിരത്തിലേറെ പോലീസ് സംഘങ്ങള്‍ നഗരത്തില്‍ ഭീകരത സൃഷ്ടിച്ചശേഷമാണ് ക്ഷേത്രം തകര്‍ത്ത് പ്രതിഷ്ഠ എടുത്തുകൊണ്ടുപോയത്. കൊട്ടിയോട്ടെ പുരാതനമായ കാവിന്റെ 36 സെന്റില്‍പെട്ട ഒന്നരസെന്റ് സ്ഥലത്താണ് അയ്യപ്പക്ഷേത്രം നിലനിന്നിരുന്നത്.
എന്നാല്‍ പട്ടികവിഭാഗത്തില്‍പ്പെട്ട കോളനി നിവാസികള്‍ ആരാധിച്ചിരുന്ന ക്ഷേത്രത്തിലെ ഒന്നര സെന്റ് സ്ഥലത്തിന്റെ പട്ടയം മാത്രം റദ്ദാക്കുകയായിരുന്നു. സിപിഎമ്മിന്റെ പാര്‍ട്ടി ഗ്രാമമായിരുന്ന ഇവിടുത്തെ ജനങ്ങള്‍ ബിജെപിയിലേയ്ക്ക് മാറിയതിനെത്തുടര്‍ന്ന് സിപിഎമ്മിന്റെ കരിമ്പട്ടികയില്‍പ്പെടുത്തുകയായിരുന്നുവന്നു ആരോപണമുണ്ട്.ഇവിടെ നിന്നു ജയിച്ച സിപിഎം വാര്‍ഡു മെമ്പറുടേയും നഗരസഭാ അധ്യക്ഷന്‍ എം.പ്രദീപിന്റെയും പിടിവാശിയാണ് ഈ ക്ഷേത്രം പൊളിക്കുക എന്നത്.
രണ്ടുദിവസം മുന്‍പ് പുറമ്പോക്കു ഭൂമിയിലാണ് ക്ഷേത്രം നിലനില്‍ക്കുന്നത് എന്നാരോപിച്ച് ക്ഷേത്രം തകര്‍ക്കുകയായിരുന്നു. അന്ന് സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം അത് തടയുകയും അവരെ പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. പോലീസ് സ്റ്റേഷനില്‍ നിന്നും പുറത്തുവന്ന നാട്ടുകാര്‍ പ്രതിഷേധ ജാഥയായി ക്ഷേത്രം നിലനിന്നിരുന്ന കൊട്ടിയോട്ട് എത്തുകയും ക്ഷേത്രം പുനര്‍നിര്‍മ്മിച്ച് പ്രതിഷ്ഠ നടത്തുകയായിരുന്നു.
ക്ഷേത്രത്തില്‍ നിന്നു കടത്തിയ പഞ്ചലോഹ വിഗ്രഹം മടക്കിവേണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി മുനിസിപ്പാലിറ്റിയിലേക്ക് കഴിഞ്ഞ ദിവസം പ്രതിഷേധ മാര്‍ച്ചും നടത്തിയിരുന്നു.കൗണ്‍സില്‍ തീരുമാനപ്രകാരമാണ് കൊട്ടിയോട് അമ്പലം പൊളിച്ചതെന്നായിരുന്നു എം. പ്രദീപിന്റെ വാദം. എന്നാല്‍ പുറമ്പോക്ക് കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്നും അതില്‍ കൊട്ടിയോട് ക്ഷേത്രത്തിന്റെ പേരില്ലായിരുന്നുവെന്നും ബിജെപി കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
കൗണ്‍സില്‍ തീരുമാനത്തിന്റെ പേരില്‍ ക്ഷേത്രം തകര്‍ക്കുകയും ചെയ്തത് ചെയര്‍മാന്റെ തന്ത്രമാണെന്നും അവര്‍ ആരോപിച്ചു.ഇതിനെതിരെ കോടതിയെ സമീപിച്ചിരിക്കുന്നതിനിടയിലാണ് നാട്ടുകാര്‍ പ്രതിഷ്ഠിച്ച അമ്പലവും പ്രതിഷ്ഠയും കഴിഞ്ഞദിവസം മുനിസിപ്പാലിറ്റി വീണ്ടും തകര്‍ത്തത്
Post Your Comments