KeralaLatest News

ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ട് 2018 സമാപിച്ചു

കൊച്ചി: ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ട് 2018 സമാപിച്ചു. 66 രാജ്യങ്ങളില്‍നിന്നെത്തിയ 545 പ്രതിനിധികളും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ 1090 പ്രതിനിധികളും പങ്കെടുത്ത മേളയുടെ മുഖ്യ ആകര്‍ഷണം പൊതു സ്വകാര്യ പങ്കാളിത്തമായിരുന്നു. പ്രദര്‍ശനത്തിനും വാണിജ്യ കൂടിക്കാഴ്ചകള്‍ക്കുമപ്പുറം സംസ്ഥാനത്തിന്റെ ടൂറിസം മേഖലയെ സമഗ്രമായി അപഗ്രഥിക്കുന്ന നാല് സെമിനാറുകളും മേളയുടെ ഭാഗമായി നടന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്ത ടൂറിസം മിഷന്‍, പുതിയ ടൂറിസം ഉല്‍പ്പന്നങ്ങള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍, ഹൗസ്‌ബോട്ടുകള്‍ ആയുര്‍വേദ റിസോര്‍ട്ടുകള്‍, സാംസ്‌കാരിക കലാ കേന്ദ്രങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള സജീവപ്രാതിനിധ്യമാണ് മേളയില്‍ ഉണ്ടായത്. അവസാനദിനം ആയിരക്കണക്കിനുപേര്‍ സ്റ്റാളുകള്‍ സന്ദര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button