KeralaLatest News

അനേകരെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ ജിനീഷിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

ജിനീഷ് രക്ഷപ്പെടുത്തിയവർ കണ്ണീരോടെ തങ്ങളുടെ രക്ഷകനെ അവസാനമായൊന്നു കാണാനെത്തി

തിരുവനന്തപുരം: അനേകർക്ക് തുണയായ ജിനീഷ് ഇനി കണ്ണീരോർമ്മ. പ്രളയത്തിൽ മുങ്ങിപ്പോയ ചെങ്ങന്നൂരിൽ നിന്നു ജിനീഷ് രക്ഷപ്പെടുത്തിയവർ കണ്ണീരോടെ തങ്ങളുടെ രക്ഷകനെ അവസാനമായൊന്നു കാണാനെത്തി.

പ്രളയത്തിൽ മുങ്ങിപ്പോയ വീട്ടിൽ നിന്നു മാതാപിതാക്കളെ എങ്ങനെ രക്ഷിക്കുമെന്ന് അറിയാതെ വിദേശത്തു ഭയന്നിരുന്ന തങ്ങൾക്ക് അഭയമായതു പൂന്തുറയിലെ കോസ്റ്റൽ വാരിയേഴ്സ് സംഘമായിരുന്നെന്നു ടെക്സസിൽ ജോലി ചെയ്യുന്ന മേടക്കടവ് വയലിപുരത്ത് ലീനാ മാത്യു പറഞ്ഞു. വിഡിയോ കോൾ നടത്തിയാണ് അന്നു ലീനയുടെ മാതാപിതാക്കൾ താമസിക്കുന്ന വീട് ഇവർ കണ്ടെത്തിയത്. കണ്ണീരോടെ അവർ ജിനീഷിന്റെ പിതാവിന്റെ കാൽക്കൽ വീണു. ലീനയുടെ വയോധികരായ മാതാപിതാക്കളെ മുങ്ങിയ വീട്ടിൽ നിന്ന് എടുത്തു വള്ളത്തിലെത്തിച്ച ജിനീഷ്, ജീവിതത്തിലെ ഏറ്റവും ഭയന്ന നിമിഷങ്ങളിൽ തങ്ങൾക്കു രക്ഷകനായതോർത്ത് അവർ കരഞ്ഞു.

അപകടത്തിൽ ദാരുണമായി പരിക്കേറ്റാണ് ജിനീഷ് മരണപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്കു തമിഴ്നാട് കൊല്ലങ്കോട് തിരുമന്നം ജംക്‌ഷനിലുണ്ടായ അപകടത്തിൽ പരുക്കേറ്റാണു ജിനീഷ് ജെറോൺ (23) മരിച്ചത്. സുഹൃത്തിനൊപ്പം പോകുകയായിരുന്ന ബൈക്ക് റോഡിൽ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. പിന്നാലെ വന്ന ലോറി ജിനീഷിന്റെ ശരീരത്തിലൂടെ കയറി ഇറങ്ങി. ആശുപത്രിയിലെത്തിക്കാൻ വാഹനം ലഭിക്കാതെ അരമണിക്കൂറോളം റോഡിൽ കിടക്കേണ്ടി വന്ന ജിനീഷിനെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശനി പുലർച്ചെ മൂന്നരയോടെ മരിച്ചു. ജിനീഷിനെ അവസാനമായി കാണാൻ ആയിരക്കണക്കിന് ആളുകളാണ് എത്തിയത്. ചെങ്ങന്നൂരിലെ രക്ഷാപ്രവർത്തന വേളയിൽ ജിനീഷ് രക്ഷിച്ചവരും കാണാനായി എത്തിയിരുന്നു. മന്ത്രിമാരായ ജെ.മേഴ്സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രൻ, ശശി തരൂർ എംപി, സജി ചെറിയാൻ എംഎൽഎ, വി.എസ്.ശിവകുമാർ എംഎൽഎ എന്നിവർ വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. സംസ്കാരം പൂന്തുറ സെന്റ് തോമസ് പള്ളിയിൽ നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button